2022, ജനുവരി 24, തിങ്കളാഴ്‌ച

(January 24) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 12 ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 28നകം സമർപ്പിക്കണം.

സിഎ പരീക്ഷ: അപേക്ഷ മാർച്ച് 13 വരെ

ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ പരീക്ഷകൾ മേയ് 14 മുതൽ 30 വരെ നടത്തുമെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ’ അറിയിച്ചു.വെബ്സൈറ്റ്: www.icai.org. വിശദടൈംടേബിളും പരീക്ഷാഫീസ് നിരക്കുകളും സൈറ്റിലുണ്ട്. 

പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കില്ല: സിബിഎസ്ഇ

പത്ത് പ്ലസ്ടു (10 th 12th )ക്ലാസുകളിലെ ആദ്യടേം പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്ഇ (CBSE) അറിയിച്ചു. തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജാണ് അറിയിച്ചത്.  ഉടന്‍ തന്നെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചേക്കുമെന്ന് സിബിഎസ്ഇ അധികൃതര്‍ സൂചിപ്പിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ ആഴ്ചയോ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഡി.​എ​ൽ.​എ​ഡ് കോ​ഴ്​​സ്​ വൈ​കി​യോ​ടു​ന്നു; വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കോ​ഴ്​​സാ​യ ഡി.​എ​ൽ.​എ​ഡ്​ നി​ശ്ചി​ത സ​മ​യ​ത്തിനു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ഒ​രു​വ​ർ​ഷം ന​ഷ്ട​മാ​കുമെന്ന  ആശ​ങ്ക​യി​ൽ 2020-22 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ.കോ​ഴ്സ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​മാ​യ ഇ​ട​പെ​ടൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ വൈ​കി​യി​രു​ന്നു.

ഒമാനിൽ ഇന്ത്യൻ സ്കൂൾ അഡ്​മിഷൻ: ഓൺലൈൻ രജിസ്​ട്രേഷൻ 26 മുതൽ

ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ​​അടുത്ത അധ്യായനവർഷത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ ജനുവരി 26മുതൽ നടക്കും. ഒന്ന്​ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്ര​​വേശനത്തിന്​​ www.indianschoolsoman.com വെബ്​സൈറ്റിൽ നൽകിയ ​പ്ര​ത്യേക പോർട്ടലിലാണ്​  രജിസ്റ്റർ ചെ​യ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കിട്ടാക്കനിയാകുന്ന ദളിത് സമൂഹം; വേണ്ടത് സമഗ്ര പദ്ധതി
കോവിഡ് കാലം സമ്മാനിച്ചത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന സമഗ്ര ലോകമാണ്. ടെക്‌നോളജിയെയും വിദ്യാഭ്യാസത്തെയും ബുദ്ധിപൂര്‍വ്വം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടു പോയി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും. കേരളത്തിലെ ദളിത് മേഖലയിൽ ഈ പദ്ധതി വിജയകരമായോ എന്നത് ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ഇടങ്ങള്‍ ഒരുക്കുക എന്നതാണ് പ്രധാന പരിഹാരം
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന് 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്‌ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു . അപേക്ഷഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്ബിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്‌ആര്‍സി ഓഫീസില്‍ ലഭിക്കും.  https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.0 comments: