സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കിക്കൊണ്ടുള്ള കണ്‍സെഷന്‍ അഞ്ച് രൂപയാക്കി ഉയര്‍ത്താനുമാണ് നീക്കം. ഈ ആവശ്യങ്ങളുന്നയിച്ച് ഗതാഗത വകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനൂകൂല പ്രതികരണമുണ്ടായെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഫ്രെബ്രുവരി ഒന്ന് മുതല്‍ ചാര്‍ജ് വര്‍ധന നടപ്പാവും. ബസുടമകളുമായി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തി ഗതാഗത മന്ത്രി ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. ബസ് ചാര്‍ജില്‍ മാറ്റം വന്നാല്‍ 2.5 കിലോ മീറ്ററിനുള്ള മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി ഉയരും.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. പകരം രാത്രി യാത്രക്ക് പ്രത്യേക നിരക്ക് വരും. രാത്രി എട്ടിനും രാവിലെ അഞ്ചിനുമിടയിലുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ 50 ശതമാനം അധിക ചാര്‍ജ് ഈടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒന്നര കിലോ മീറ്ററിന് ഒരു രൂപയും 5 കിലോ മീറ്ററിന് രണ്ട് രൂപയുമാണ് കണ്‍സഷന്‍. ഇതുയര്‍ത്തി ചാര്‍ജ് അഞ്ച് രൂപയാക്കാനും മഞ്ഞ റേഷന്‍കാര്‍ഡുള്ള ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര നല്‍കാനുമാണ് തീരുമാനം
0 comments: