2022, ജനുവരി 9, ഞായറാഴ്‌ച

വാട്സാപ്പിലൂടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം



കൊവിഡ് മൂന്നാം തരംഗത്തിന്റേയും ഒമിക്രോണിന്റേയും പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുവിടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്.രണ്ട് ഡോസ് വാക്‌സിനെടുത്തെങ്കിലും നമ്മളില്‍ പലരും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാവുന്ന ഒരു സംരംഭം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.9013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ശേഷം കൊവിന്‍ ആപ്പുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് അയക്കുക.

എന്നിട്ട് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത ശേഷം നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നില്‍. എപ്പോള്‍ വേണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യാത്രക്കാരായ ആളുകള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന മാര്‍ഗമാണിത്.

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഈ വാട്‌സാപ്പ് നമ്പറിലൂടെ ലഭിക്കും. ഇതിനായി മെനു എന്ന് ടൈപ്പ് ചെയ്താല്‍ സേവനങ്ങളുടെ ലിസ്റ്റ് വരികയും ശേഷം ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുത്താലും മതി.

ചെന്നൈ സബര്‍ബന്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ ഈ സേവനം സഹാകരമാകും. മാളുകളിലും ഷോപ്പുകളിലും പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കൈയിലില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല.

0 comments: