2022, ജനുവരി 9, ഞായറാഴ്‌ച

എങ്ങനെ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡ്രൈവിങ് ലൈസൻസ് സൂക്ഷിക്കാം?



ഡ്രൈവിങ് ലൈസൻസ് പേഴ്സിലും മറ്റും കൊണ്ടുനടക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് പേഴ്സ് ഇല്ലാത്തപ്പോഴാണ് നിങ്ങളെ പോലീസ് ചെക്കിങിൽ പിടിക്കുന്നത് എങ്കിൽ അപ്പോഴും പെട്ട് പോകും. ഇതിന് പരിഹാരമാണ് ഡിജിലോക്കർ. നിങ്ങൾക്ക് ഫോണിൽ തന്നെ ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ ലൈസൻസ് സൂക്ഷിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവ ഓപ്പൺ ചെയ്ത് കാണാനും വേണമെങ്കിൽ സോഫ്റ്റ് കോപ്പി ഡൌൺലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.മാത്രമല്ല ഡ്രൈവിങ് ലൈസൻസ് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ സൂക്ഷിക്കുന്നത് യഥാർത്ഥ കോപ്പി നഷ്‌ടപ്പെടാതെയും മോഷണം പോകാതെയും സൂക്ഷിക്കാനും സഹായകരമായാണ്.

എങ്ങനെ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡ്രൈവിങ് ലൈസൻസ് സൂക്ഷിക്കാം?

ആദ്യം നിങ്ങൾ ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പറും ആധാർ കാർഡും ഉപയോഗിച്ച് ഡിജിലോക്കറിൽ ഒരു അക്കൗണ്ട് ആരംഭിക്കണം. 

1. ഡിജിലോക്കർ ആപ്പ് തുറന്ന് നിങ്ങളുടെ യുസർ നെയിമും ആറക്ക പിൻ നമ്പറും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോണിൽ ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും.

2. സൈൻ ഇൻ ചെയ്‌തുകഴിഞ്ഞാൽ, ഗെറ്റ് ഇഷ്യുഡ് ഡോക്യൂമെന്റസ് (Get Issued Documents) ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3. സെർച്ച് ബാറിൽ "ഡ്രൈവിങ് ലൈസൻസ്" എന്ന പദം സെർച്ച് ചെയ്യുക.

4. നിങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ച സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കുക

5. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകി ഗെറ്റ് ഡോക്യുമെന്റ് (Get Document) ബട്ടൺ അമർത്തുക. നിങ്ങളുടെ ഡാറ്റ പങ്കിടുന്നതിന് ഡിജിലോക്കറിന് നിങ്ങളുടെ സമ്മതം നൽകുന്നതിന് ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്തു എന്ന് ഉറപ്പാക്കുക.

6. ഡിജിലോക്കർ ഗതാഗത വകുപ്പിൽ നിന്ന് നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കും.

7. ഗെറ്റ് ഇഷ്യുഡ് ഡോക്യൂമെന്റസ് ലിസ്റ്റിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ ലൈസൻസിന്റെ സോഫ്റ്റ് കോപ്പി കാണാം.

8. PDF ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡ്രൈവിങ് ലൈസൻസ് സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാം .

9. ഡിജിലോക്കർ ആപ്പിൽ ലൈസൻസിന്റെ ഒരു കോപ്പി ഉണ്ടാവുകയും ചെയ്യും.


0 comments: