2022, ജനുവരി 9, ഞായറാഴ്‌ച

(January 9) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


നീറ്റ് - പിജി പ്രവേശനം: കൗണ്‍സിലിങ്‌ ബുധനാഴ്ച തുടങ്ങും 

നീറ്റ് - പിജി (NEET -PG ) പ്രവേശനത്തിനുള്ള കൗണ്‍സിലിങ്‌ ബുധനാഴ്ച്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു..കൗണ്‍സിലിങ്‌ നടപടികളെ കുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ്  mcc.nic.in സന്ദര്‍ശിക്കാം.

സി-ഡാക്കിൽ ഐ.സി.ടി. പി.ജി. ഡിപ്ലോമ

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങ്‌ (സി-ഡാക്‌) മാർച്ചിൽ, വിവിധ കേന്ദ്രങ്ങളായി തുടങ്ങുന്ന ഐ.സി.ടി. മേഖലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.ജനുവരി 22, 23 തീയതികളിൽ നടത്തുന്ന സി-ഡാക്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (സി-കാറ്റ്) വഴിയാണ് പ്രവേശനം. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ www.cdac.in വഴി ജനുവരി 13 വരെ നൽകാം. കോഴ്സുകൾ മാർച്ച് എട്ടിന് തുടങ്ങും.

ഐ.ഐ.ടികളിൽ എം.ബി.എ ഓൺലൈൻ അപേക്ഷ ജനുവരി 31നകം

എൻജിനീയറിങ് ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടികളിൽ) രണ്ടുവർഷ​​ത്തെ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പഠിക്കാൻ അവസരം.ബോംബെ- SJMSOM (www.som.iitb.ac.in)

NEET MDS| ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതുപരീക്ഷക്ക് അപേക്ഷിക്കാം

ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതുപരീക്ഷയായ നീറ്റ്- എംഡിഎസിന് (NEET MDS) ഈ മാസം 24 വരെ (January 24) ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://nbe.edu.in . നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് പരീക്ഷാ ചുമതല.പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ്.

പിജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി, അഡോളസെന്റ് പീഡിയാട്രിക്‌സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍വകലാശാല (Kerala University) തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി (Child Development Centre) സഹകരിച്ചു നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി (പിജിഡിഡിഎന്‍), പി ജി ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പിജിഡിഎപി) എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ല്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 31നുമുമ്പ് ഡയറക്ടര്‍, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റര്‍ കാമ്പസ്, പി.എം.ജി. ജങ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.


0 comments: