2022, ജനുവരി 21, വെള്ളിയാഴ്‌ച

കൊറോണ വ്യാപനം രൂക്ഷം: സംസ്ഥാനത്ത് 22 മുതൽ 27 വരെയുള്ള നാല് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി


കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ട്രെയിനുകൾ സർവ്വീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നാളെ മുതൽ വ്യാഴാഴ്‌ച്ച വരെയാണ് സർവ്വീസ് നിർത്തിവെയ്‌ക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ആഴ്ചയും റെയിൽവേ ഏതാനും തീവണ്ടികൾ റദ്ദാക്കിയിരുന്നു.

റദ്ദാക്കിയ ട്രെയിനുകൾ

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (no.16366).

2) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (no.06425)

3) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (no.06431).

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (no.06435)

0 comments: