2022, ജനുവരി 21, വെള്ളിയാഴ്‌ച

പി.എം.എം.എസ്.വൈ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ച



പ്രധാനമന്ത്രി മത്സ്യസംപദ യോജന (പി.എം.എം.എസ് വൈ) മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഓരോ വിഭാഗവും അതിന്റെ പ്രതീക്ഷിക്കുന്ന യൂണിറ്റ് കോസ്റ്റും താഴെ കൊടുക്കുന്നു .

  • പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ്‌കോസ്റ്റ്- 3 ലക്ഷംരൂപ)
  • മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 8 ലക്ഷംരൂപ)
  • ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷംരൂപ)
  • ബയോഫ്‌ളോക്ക് യൂണിറ്റ് (വനാമി ചെമ്മീന്‍ കൃഷി (യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷംരൂപ
  • ആര്‍.എ.എസ്. മത്സ്യ കൃഷി (യൂണിറ്റ് കോസ്റ്റ്- 7.5 ലക്ഷംരൂപ)

ജനറല്‍വിഭാഗങ്ങള്‍ക്ക് യൂണിറ്റ്‌കോസ്റ്റിന്റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ യൂണിറ്റ് നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ധനസഹായം ലഭിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ വിശദാംശങ്ങള്‍ക്ക് ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ഫോണ്‍- 8156871619, 7012502923, 9961450288, 7902972714, 9744305903. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ ജനുവരി 28 ന് 4 മണിക്ക് മുന്‍പ് ലഭിക്കണം



0 comments: