2022, ജനുവരി 21, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് കോവിഡ് വ്യാപനം; പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു


കോവിഡ്  വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി.ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.

0 comments: