2022, ജനുവരി 21, വെള്ളിയാഴ്‌ച

ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്കായി സര്‍വീസ് നടത്തുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ആവശ്യാനുസരണമാകും സര്‍വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി എംഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

0 comments: