2022, ജനുവരി 21, വെള്ളിയാഴ്‌ച

(January 21) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


എസ്എസ് എൽസി, പ്ലസ് 2 പരീക്ഷകളുടെ ചോദ്യഘടനയിൽ മാററമില്ല

സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു (SSLC Plus 2) പരീക്ഷകളുടെ ചോദ്യഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 70 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നുമായിരിക്കും. കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഉദാരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ അത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുള്ളതിനാലാണ് ഈ സമീപനം. സർക്കാർ നിശ്ചയിച്ച ചോദ്യഘടനക്കെതിരെ (Question Paper) വ്യാപക പരാതികളുമായി വിദ്യാർത്ഥികളും അധ്യാപകരും രം​ഗത്ത് വന്നിരുന്നു

ഫലം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് (അറബിക്/ ഉറുദു/ ഹിന്ദി/ സംസ്‌കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭ്യമാണ്.

സ്പെഷൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്കു സാമ്പത്തിക ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.ssportal.kerala.gov.in.

ബിടെക് പരീക്ഷാ കേന്ദ്ര മാറ്റം: അപേക്ഷ ഇന്നുകൂടി

സാങ്കേതിക സർവകലാശാലയുടെ 31ന് ആരംഭിക്കുന്ന ബിടെക് ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി, 29ന് നടത്തുന്ന ബിടെക് നാലാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷകൾ എഴുതുന്നവർക്കു പരീക്ഷാ മാറ്റത്തിന് അപേക്ഷിക്കാം. സർവകലാശാലയുടെ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്നാണ് അവസാന തീയതി.

അബ്കാരി തൊഴിലാളി ക്ഷേമനിധി സ്‌കോളർഷിപ്

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ കലാ, കായിക, ശാസ്ത്ര രംഗത്ത് മികവു തെളിയിച്ചവർക്ക് 2020-21 ലെ (നിലവിൽ തുടർവിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്)  സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബോർഡിന്റെ മേഖലാ ഓഫിസുകളിൽ അപേക്ഷ ഫോം ലഭിക്കും. ഫെബ്രുവരി 11നു വൈകിട്ട് 5ന് മുൻപ് മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകണം.

നീറ്റ്-യുജി കേന്ദ്ര കൗൺസലിങ്: കൂടുതൽ മാർഗനിർദേശങ്ങൾ

നീറ്റ്-യുജി കേന്ദ്ര കൗൺസലിങ്ങിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ പുതുക്കിയ ബുള്ളറ്റിനിലൂടെ ‘മെഡിക്കൽ കൗൺസലിങ് കമ്മിറ്റി’ (Medical Counselling Committee,)വിജ്ഞാപനം ചെയ്തു. www.mcc.nic.in .

ബിരുദ ചോദ്യപേപ്പറും ഓണ്‍ലൈനില്‍; കാലിക്കറ്റിന്റെ പരീക്ഷാ നടത്തിപ്പിനെതിരേ പരാതി

ബിരുദപരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ കോളേജുകളിലേക്ക് ഓണ്‍ലൈനായി അയക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനത്തിനെതിരേ വ്യാപക പരാതി.കുറച്ചു ചോദ്യപ്പേപ്പറുകള്‍ ആവശ്യമുള്ള പി.ജി. പരീക്ഷകള്‍ക്ക് ഈ രീതി നടപ്പാക്കിയിരുന്നു.എന്നാല്‍, വ്യത്യസ്ത വിഷയങ്ങളിലായി നൂറുകണക്കിന് ചോദ്യപ്പേപ്പര്‍ വേണ്ട ബിരുദപരീക്ഷകള്‍ക്കും ഇതേ രീതി പിന്തുടരുന്നത് പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുത്തുമെന്നാണ് ആരോപണം.

ജർമനിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിൽ ജർമനിയിൽ നഴ്‌സിങ്‌, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനവും നൽകും. പ്രായപരിധി 18 മുതൽ 26 വരെ. കൂടുതൽ വിവരങ്ങൾക്ക്: 8138025058.

ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന് പ്ര​ത്യേ​ക പു​സ്ത​ക​മൊ​രു​ക്കി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ

കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പു​സ്ത​​കം പു​റ​ത്തി​റ​ക്കി മോ​ങ്ങം എ.​എം.​യു.​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ. ജ​നു​വ​രി 21 മു​ത​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ക്കു​ന്ന​തോടെ ഇ​തു​വ​രെ തു​ട​ര്‍ന്നു​വ​ന്ന പ​ഠ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നാ​യാ​ണ് ഓ​രോ ക്ലാ​സു​ക​ള്‍ക്കും പ്ര​ത്യേ​ക പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്.

എലിമെന്ററി എജ്യുക്കേഷൻ ഡിപ്ലോമ

 ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ലാംഗ്വേജ് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.എസ്.സി അംഗീകാരമുള്ള ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.അന്‍പതു ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.അപേക്ഷ നൽകേണ്ട അവസാന തീയതി- ജനുവരി 28. ഫോൺ: 04734 296496, 8547126028.

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

വാർത്താ ചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക്‌ കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോണ്‍ 954495 8182, 813796 9292 വിലാസം : കെൽട്രോൺ നോളേജ് സെന്‍റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്.

ഇ​ഗ്നോ പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സ്റ്റിയിലേക്കുള്ള (ഇഗ്നോ) പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി വന്നു. നേരത്തെ ജനുവരി 16ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇത് മാറ്റിവെക്കുകയായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഇഗ്നോ പി.എച്ച്.ഡി പ്രവേശന പരീക്ഷ ഫെബ്രുവരി 24ന് നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.nta.ac.in ൽ നൽകിയിട്ടുണ്ട്.

ജെ.എൻ.യു എം.ബി.എ പ്രവേശനം: ക്യാറ്റ് പരീക്ഷയുടെ സ്കോർ ഉപയോ​ഗിച്ച് അപേക്ഷിക്കാം

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ജെ.എൻ.യു വിന്റെ ഔദ്യോഗിക വെബ്സൈറ്റായ jnuee.jnu.ac.in സന്ദർശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.കോം. ഹിയറിംഗ് ഇംപയേര്‍ഡ് (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 27 മുതല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ മണക്കാട് നാഷണല്‍ കോളേജില്‍ വച്ച് ജനുവരി 17, 18 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 3, 5 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ജനുവരി 27, 28, 31, ഫെബ്രുവരി 1,2 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 22 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ വച്ച് നടത്താനിരുന്ന വെളളിയമ്പലവന മുനിവര്‍ മെമ്മോറിയല്‍ പ്രൈസ്, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്.മഹാരാജ ഓഫ് ട്രാവന്‍കൂര്‍ പ്രൈസ് എന്നിവയുടെ പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ 2020 സ്‌കീം – ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ/ട്രാവല്‍ ആന്റ് ടൂറിസം), സപ്ലിമെന്ററി (2014 സ്‌കീം – 2017 അഡ്മിഷന്‍, 2018 സ്‌കീം – 2018, 2019 അഡ്മിഷന്‍) – ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ (ഈവനിംഗ്)/ഈവനിംഗ് (റെഗുലര്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 എം.ജി സർവകലാശാല

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.ടെക്ക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:പരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ – ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, 2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഏപ്രിലിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, 2020 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസിൽ മാറ്റം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 23.01.2022 നു (ഞായറാഴ്ച ) നിശ്ചയിച്ചിട്ടുള്ള സമ്പർക്ക ക്ലാസുകൾ ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ഒഴിവാക്കിയിരിക്കുന്നു.

പരീക്ഷാവിജ്ഞാപനം

2020 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷകൾക്ക് 22.01.2022 മുതൽ 27.01.2022 വരെ പിഴയില്ലാതെയും 29.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 02.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.



0 comments: