2022, ജനുവരി 3, തിങ്കളാഴ്‌ച

(January 3) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു 

ക്രിസ്തുമസ് അവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഒമിക്രോൺ  പശ്ചാത്തലത്തിൽ കർശന ജാ​ഗ്രത പാലിച്ചാണ് സ്കൂൾ തുറക്കുന്നത്.

പോസ്റ്റ്‌മെട്രിക് ഉൾപ്പടെ വിവിധ സ്കോളർഷിപ്പുകൾക്ക് 15 വരെ അപേക്ഷിക്കാൻ അവസരം

2021-22 അധ്യയന വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡന്റസ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് അപേക്ഷകൾ 15 വരെ ഓൺലൈനായി സ്വീകരിക്കും.അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (ഐ.എൻ.ഒ) മാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി) കെ.വൈ.സി രജിസ്‌ട്രേഷൻ എത്രയും വേഗം എടുക്കണം. കെ.വൈ.സി രജിസ്‌ട്രേഷൻ എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് എൻ.എസ്.പി വഴി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാനാവില്ല.

ഗേറ്റ് 2022: അഡ്മിറ്റ് കാർഡ്​ വിതരണം ജനുവരി ഏഴുമുതൽ

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്​ (ഗേറ്റ്)-2022 അഡ്മിറ്റ് കാർഡ് വിതരണം ജനുവരി ഏഴുമുതൽ. നേരത്തേ ജനുവരി മൂന്ന്​ ((തിങ്കളാഴ്ച) മുതൽ വിതരണം ചെയ്യുമെന്ന്​ അറിയിച്ചിരുന്നു.അഡ്​മിറ്റ്​ കാർഡുകൾ ഔ​ദ്യോഗിക വെബ്​സൈറ്റായ gate.iitkgp.ac.in ൽനിന്ന്​​ അപേക്ഷ ഐഡിയും, ജനനതീയതിയും ഉപയോഗിച്ച് ജനുവരി ഏഴുമുതൽ ഡൗൺലോഡ്​ ചെയ്യാം .

സ്‌പെഷല്‍ സപ്ലിമെന്‍ററി ഫീസ് പരമാവധി 15,000; വിദ്യാർഥികൾക്ക് ആശ്വാസമാകും

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഒ​റ്റ​ത്ത​വ​ണ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള പ​ര​മാ​വ​ധി ഫീ​സ് 15,000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി.നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ​ഹാ​യ​മേ​കു​ന്ന തീ​രു​മാ​നം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന സി​ന്‍ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ലാ​ണു​ണ്ടാ​യ​ത്‌ .

ടിസ്സ്​​ കാമ്പസുകളിൽ പി.ജി. പ്രവേശനം

മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസ്​ (ടിസ്സ്​) വിവിധ കാമ്പസുകളിലായി 2022-23 വർഷം നടത്തുന്ന ഫുൾടൈം ​​റെഗുലർ പോസ്റ്റ്​ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിലേക്ക്​ അപേക്ഷിക്കാം.വിജ്ഞാപനം https://admissions.tiss.eduൽ​. ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഏഴിനകം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രായോഗിക പരീക്ഷ

കേരളസര്‍വകലാശാല ഡിസംബര്‍ 2021 നടന്ന നാലാം സെമസ്റ്റര്‍ ബി. എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിങ് ഇംപയേര്‍ഡ് )ഡിഗ്രി കോഴ്‌സ് പ്രായോഗിക പരീക്ഷകള്‍ 2022 ജനുവരി 5 മുതല്‍ അതാത് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് (ഓണ്‍ലൈന്‍) അറബിക് നാലാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജനുവരി 10 ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷ ഫോമില്‍ അപേക്ഷിക്കുക. ഫോണ്‍: 0471 2308846, 9562722485

 എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജനുവരി 24 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 10 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 12 നും അപേക്ഷിക്കാം.

മൂന്ന് / ഏഴ് സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ ജനുവരി 25 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 10 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 12 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് ഫീസിന് പുറമേ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

എം.ജി. സിവിൽ സർവ്വീസ് കോച്ചിങ്ങ്- പ്രവേശനം

മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 വർഷ ടെസ്റ്റ് സീരീസ് ബാച്ചിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ജനുവരി 12 വരെ സ്വീകരിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ഫോൺ : 9188374553.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജനുവരി 15 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 18 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടത്തിയ എം.ബി.എ. ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ (2001-2014 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ (2016 അഡ്മിഷൻ – സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

 കാലിക്കറ്റ് സർവകലാശാല

എം.പി.എഡ്., ബി.പി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission. uoc.ac.in)) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം 4, 5, 6 തീയതികളിലായി പ്രവേശനം നേടേണ്ടതാണ്. ക്ലാസുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017

എം.എ. ഫംഗ്ഷണല്‍ ഹിന്ദി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ 6-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സംവരണ വിഭാഗങ്ങളില്‍ യോഗ്യരായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്. ക്യാപ് ഐ.ഡി. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. ഫോണ്‍ 0494 2407392.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1995-നോ ശേഷമോ കോഴ്‌സ് പൂര്‍ത്തിയാക്കി 1, 2 വര്‍ഷ ബിരുദ കോഴ്‌സുകളുടെ പാര്‍ട്ട്-1, 2 വിഷയങ്ങളില്‍ എല്ലാ അവസരവും കഴിഞ്ഞവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ള നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഫീസും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 5-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ് വിതരണം

ജനുവരി 5-ന് തുടങ്ങുന്ന അദീബ്-ഇ-ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

കണ്ണൂർ സർവകലാശാല

ലൈബ്രറി പ്രവർത്തന സമയം

കണ്ണൂർ സർവകലാശാല ഡോ.ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി 10-01-2022 മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. കൂടുതൽ – വിവരങ്ങൾക്ക്  0497 2712584 എന്ന നമ്പറിലോ, അന്വേഷിക്കാവുന്നതാണ്.

പരീക്ഷാവിജ്ഞാപനം

എം. എ. സോഷ്യൽ സയൻസ് ഒഴികെയുള്ള രണ്ടാം സെമസ്റ്റർ ന്യൂ ജെനറേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലർ (ഏപ്രിൽ 2021) പരീക്ഷകൾക്ക് 11.01.2022 മുതൽ 13.01.2022 വരെ പിഴയില്ലാതെയും 15.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 19.01.2022 നകം സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് റെഗുലർ (മെയ് 2021) പരീക്ഷകൾക്ക് 06.01.2022 മുതൽ 10.01.2022 വരെ പിഴയില്ലാതെയും 11.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 13.01.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 14.01.2022 വരെ അപേക്ഷിക്കാം.

0 comments: