2022, ജനുവരി 3, തിങ്കളാഴ്‌ച

ആധാർ കാർഡിനായി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ്: ഏഴംഗ സംഘം പിടിയിൽ

 


വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ കാർഡ് ഉണ്ടാക്കുന്ന സംഘത്തെ പിടികൂടിയതോടെ ചുരുളഴിയുന്നത് വലിയ തട്ടിപ്പ്. വ്യാജമായി ഉണ്ടാക്കിയ വിരലടയാളത്തിന്റെ റബ്ബർ സീൽ ഉപയോഗിച്ചാണ് ആധാർ കാർഡ് നിർമാണം. തെലങ്കാനയിലാണ് എട്ടംഗ സംഘം പിടിയിലായത്.. ഹൈദരാബാദിൽ നിന്ന് പിടികൂടിയ ആധാർ നിർമാണ റാക്കറ്റ്,വ്യാജരേഖകളുടെ സഹായത്തോടെ ഏഴായിരത്തോളം ആധാർ കാർഡുകളാണ് തയാറാക്കി നൽകിയത്. ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടുന്നത്. 

ഉദ്യോഗസ്ഥരുടെ ബയോമെട്രിക് രേഖകൾ വ്യാജമായി സൃഷ്ടിച്ചു. ഇതുപയോഗിച്ചാണ് ആധാർ കാർഡുകൾ സൃഷ്ടിക്കുന്നത്.ഉദ്യോഗസ്ഥരുടെ ബയോമെട്രിക് രേഖകൾ വ്യാജമായി സൃഷ്ടിച്ചാണ് സിസ്റ്റത്തിലേക്ക് കൈമാറുന്നത്.അസമിലെ ഉദ്യോഗസ്ഥരുടെ വിരലടയാളം ഉപയോഗിച്ചാണ് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയത്. ഗുജറാത്ത് ,കാൺപൂർ എന്നിവിടങ്ങളിൽ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയ സംഘത്തെ നേരത്തെ പിടികൂടിയിട്ടുണ്ട് കൂട്ടത്തോടെ ആധാർ കാർഡ് എടുപ്പിച്ചിരുന്ന കാലത്ത് കൃത്യമായ രേഖകളുടെ പരിശോധന നടത്താതെ ഓഫ്‌ലൈൻ ആയിട്ടാണ് എൻട്രോൾമെൻറ് നടത്തിയിരുന്നത്. 

വലിയൊരു ശതമാനം കാർഡുകൾ നിർമ്മിക്കാനും നൽകിയ രേഖകൾ വ്യാജമാണെന്ന് സുപ്രീം കോടതി ജഡ്ജിമാർക്ക് വിസിൽ ബ്ലോവർ നേരിട്ട് കത്തെഴുതിയിരുന്നു. തട്ടിപ്പ് നടത്താൻ ആവശ്യമായ വ്യാജരേഖ രാജ്യത്തിനുള്ളിലും പുറത്തും വിൽപ്പന പോലുമുണ്ടെന്നു ഹാഫിങ് ടൺ പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

0 comments: