ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 ലേക്ക് നഴ്സിംഗ് ജോലി തേടുന്നവർക്ക് ജനു 7 വരെ രജിസ്റ്റർ ചെയ്യാം. നഴ്സിംഗ് മേഖലയിൽ നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ആറു പേർ മാത്രമാണ് തൊഴിൽ തേടി രജിസ്റ്റർ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇവർക്കുള്ള രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചത്.
ഉദ്യോഗാർത്ഥികൾ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടണം.
0 comments: