2022, ജനുവരി 5, ബുധനാഴ്‌ച

January 5) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ്ടു: ഒരു വിഷയത്തിനു തോറ്റാൽ 2 വർഷത്തെയും പരീക്ഷ എഴുതേണ്ട

ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു വിഷയത്തിനു തോറ്റവർക്ക് ഇനി ആ വിഷയത്തിലെ രണ്ടു വർഷത്തെ പരീക്ഷയും ഒരുമിച്ച് എഴുതേണ്ട. വിജയത്തിനായി രണ്ടു വർഷത്തെ പരീക്ഷയുടെ മാർക്ക്‌ ഒന്നിച്ച്പരിഗണിക്കുന്നതു തുടരുമെങ്കിലും തോറ്റവർ ഇഷ്ടമുള്ള വർഷത്തെ പരീക്ഷ എഴുതിയാൽ മതി.വേണമെങ്കിൽ രണ്ടു വർഷത്തെ പരീക്ഷയും എഴുതാം.പുനർമൂല്യനിർണയത്തിൽ ഒരു മാർക്ക് അധികം ലഭിച്ചാലും അനുവദിക്കും. നിലവിൽ 5% മാർക്ക് അധികമായി ലഭിച്ചാലേ അനുവദിക്കൂ.

അർധവാർഷിക പരീക്ഷ ഒഴിവാക്കിയേക്കും

സ്‌കൂളുകൾ വൈകി തുറന്ന പശ്ചാത്തലത്തിൽ അർധ വാർഷിക പരീക്ഷ ഒഴിവാക്കി ക്ലാസുകൾ നഷ്ടപ്പെടാത്ത വിധം ക്ലാസ്‌ പരീക്ഷകൾ നടത്താൻ സാധ്യത.ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ക്യുഐപി യോഗത്തിലാണ് ഈ നിർദേശം ചർച്ച ചെയ്തത്.

ബിഗ് ഡേറ്റ ബയോളജിയില്‍ പി.ജി. ഡിപ്ലോമ: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

ബിഗ് ഡേറ്റ ബയോളജി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന്‌ ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജി (ഐ.ബി.എ.ബി.) അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.ibab.ac.in വഴി ജനുവരി ഏഴുവരെ നല്‍കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാം.

സെറ്റ് പരീക്ഷ 2022 ജനുവരി ഒമ്പതിന്

ഈ വർഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന  വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം.  ഇത് തപാൽ മാർഗം ലഭിക്കുന്നതല്ല.  എല്ലാ പരീക്ഷാർത്ഥികളും കോവിഡ് മാനദണ്ഡങ്ങൾ തീർച്ചയായും പാലിച്ചിരിക്കേണ്ടതാണ്.  അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 10 നുള്ളിൽ ശരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം.  സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ മുഖേനയും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്‌ഡേഷൻ നടത്തേണ്ടത്. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഫെബ്രുവരി 23 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 19 നും 1050 രൂപ പിഴയോടു കൂടി ജനുവരി 20 നും അപേക്ഷിക്കാം റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള സമയം നീട്ടി. പിഴയില്ലാതെ ജനുവരി ഏഴ് വരെയും പിഴയോടു കൂടി ജനുവരി 10 വരെയും സൂപ്പർഫൈനോടു കൂടി ജനുവരി 11 നും അടയ്ക്കാം.

അഞ്ചാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്. / സി.ബി.സി.എസ്.എസ്. പരീക്ഷകളുടെ ഫീസടയ്ക്കുന്നതിനുള്ള തീയതി നീട്ടി. പിഴയില്ലാതെ ജനുവരി ആറ് വരെയും പിഴയോടു കൂടി ജനുവരി ഏഴിനും സൂപ്പർഫൈനോടു കൂടി ജനുവരി 10 വരെയും അടയ്ക്കാം.

പരീക്ഷാഫലം

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ, 2015, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി), ബി.കോം. – എൽ.എൽ.ബി. (2013, 2014 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കാം.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011, 2012-14 അഡമിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ. – എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്‌സ് (2015, 2012-13 അഡ്മിഷനുകൾ – സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ, 2013-2016 അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാല

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ എല്‍.എല്‍.എമ്മിന് സംവരണ വിഭാഗത്തില്‍ ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.ടി.ബി.-2, മുസ്ലീം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി., എസ്.ടി.-3 എന്നിങ്ങനെയാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

എം.ബി.എ. വൈവ

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ വൈവ 17 മുതല്‍ ഓണ്‍ലൈനായി നടക്കും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും സപ്തംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം വര്‍ഷ അദീബി ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ടെക്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 17.01.2022 വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റെഗുലർ) നവംബർ 2020 പ്രായോഗിക പരീക്ഷകൾ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും:

ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 11.01.2022, 12.01.2022

ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് – 12.01.2022, 13.01.2022

ഐ ടി എഡ്യൂക്കേഷൻ സെന്റർ, പാലയാട് – 13.01.2022, 14.01.2022

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 08, 09 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

0 comments: