2022, ജനുവരി 5, ബുധനാഴ്‌ച

ജനുവരി 15 വരെ വിവിധ സ്‌കോളര്‍ഷിപുകള്‍ക്ക് അപേക്ഷിക്കാം

വിവിധ സ്‌കോളര്‍ഷിപുകള്‍ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. 2021 - 22 അധ്യയനവര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും.പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം ഫ്രഷ്, റിന്യൂവല്‍ അപേക്ഷകര്‍ക്ക് തൊട്ട് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക് നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍ ഈ അധ്യയനവര്‍ഷം ഇളവുനല്‍കിയിട്ടുണ്ട്.

അപേക്ഷ സമര്‍പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട് നോഡല്‍ ഓഫീസെര്‍ (ഐ എന്‍ ഒ)മാരും അവരവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ടലില്‍ (എന്‍ എസ് പി) കെ വൈ സി രെജിസ്‌ട്രേഷന്‍ എത്രയും വേഗം എടുക്കണം. Application Official Website link-https://scholarships.gov.in/

രജിസ്‌ട്രേഷന്‍ എടുക്കാത്ത ഇൻസ്റ്റിറ്റ്യൂടുകള്‍ക്ക് എന്‍ എസ് പി വഴി സ്‌കോളര്‍ഷിപ് അപേക്ഷകള്‍ സമര്‍പിക്കാനാവില്ല. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് റിന്യൂവല്‍ അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക്  https://scholarships.gov.in.


0 comments: