2022, ജനുവരി 5, ബുധനാഴ്‌ച

വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു.

 

വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു.കാറ്റഗറി നമ്പർ 642/ 2021 മുതൽ 781/ 2021 വരെയുള്ള വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് ഡിസംബർ 30, 31 തീയതികളിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി, ഫെബ്രുവരി രണ്ടിനകം ഓൺലൈനായി അപേക്ഷ നൽകാം.

പിഎസ്‌സി വിജ്ഞാപനങ്ങൾ

ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2- ക്ലർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ്.

നിരവധി സർക്കാർ ആഭിമുഖ്യത്തിലുള്ള കോർപ്പറേഷൻ/ ബോർഡുകൾ/ കമ്പനികൾ മുതലായ സ്ഥാപനങ്ങളിലേക്കാണ് നിയമനം. ഒഴിവുകൾ കണക്കാക്കിയിട്ടില്ല. 

യോഗ്യത

ബിഎ, ബിഎസ്സി/ ബികോം/ തത്തുല്യ ബുരുദം. 

പ്രായപരിധി 

18-36 വയസ്.

അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ ഒഴിവ് -1) മെഡിക്കൽ വിദ്യാഭ്യാസം

യോഗ്യത 

ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ് / ഡിഎൻബി, മൂന്നുവർഷത്തെ അധ്യാപന പരിചയം.

മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുണ്ടായിരിക്കണം.

 പ്രായപരിധി 

21-46 വയസ്.

അസിസ്റ്റന്റ് പ്രൊഫസർ

 ആർക്കിടെക്ച്ചർ, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് / എൻജിനീയറിങ് കോളജുകളിലാണ് നിയമനം

യോഗ്യത

ബന്ധപ്പെട്ട ശാഖയിൽ ബിഇ/ ബിടെകിന് പുറമേ എംഇ/ എംടെക്, ഡിഗ്രി അല്ലങ്കിൽ പിജി തലത്തിൽ ഫസ്റ്റക്ലാസ് / തത്തുല്യ ഗ്രേഡിൽ വിജയിച്ചിരിക്കണം.

 പ്രായപരിധി 

20-39 വയസ് 

ശമ്പളം 

എഐസിടിഇ സ്‌കെയിലിൽ ലഭിക്കും.

ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ-

ഇംഗ്ലീഷ് ,ഉറുദു (ജൂനിയർ) ഇക്കണോമിക്സ് (ജൂനിയർ), ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ (ജൂനിയർ) അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, 

ശമ്പളം 

55200-115300 രൂപ, 

യോഗ്യത 

ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്, വിജയിച്ചിരിക്കണം. 

പ്രായപരിധി

 20-40 വയസ്. 

വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. കേരള ഹയർ സെക്കന്ററി എഡ്യൂക്കേഷൻ വകുപ്പിന് കീഴിലാണ് നിയമനം. 

ശമ്പളം

 45600-95600 രൂപ.

തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) 

ശമ്പളം 

35600-75400 രൂപ. 

ഒഴിവുകൾ 

ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം -13, കൊല്ലം- 2, കോട്ടയം- 1, ആലപ്പുഴ-6, തൃശൂർ, 3, കാസർഗോഡ്-9, 

യോഗ്യത 

എസ്എസ്എൽസി/ തത്തുല്യപരീക്ഷ പാസായിരിക്കണം. നീഡിൽ വർക്ക് ആന്റ് ഡ്രസ്മേക്കിങ് കെജിടിഇ/ എംജിടിഇ ഹയർ/ തത്തുല്യ സർട്ടിഫിക്കറ്റുണ്ടാകണം. 

കെ-ടെറ്റ് പാസായിരിക്കണം.

ഡ്രസ്മേക്കിങ് എൻസിവിടി സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും.

  പ്രായപരിധി

18-40 വയസ്

ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ), 

ഒഴിവുകൾ

 കോഴിക്കോട് -2, വയനാട്-1, ശമ്പളം 25200-54000 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്) 

യോഗ്യതകൾ

എസ്എസ്എൽസി / തത്തുല്യം. 

ഫിസിക്കൽ എഡ്യുക്കേഷൻ അംഗീകൃത സർട്ടിഫിക്കറ്റ്/ വിഎച്ച്എസ്ഇ ഫിസിക്കൽ എഡ്യുക്കേഷൻ സർട്ടിഫിക്കറ്റ്/ ബിപിഎഡ്, എംപിഎഡ്, കെ-ടെറ്റ്/ സി-ടെറ്റ്/ സെറ്റ്/എംഫിൽ/പിഎച്ച്ഡി. 

പ്രായപരിധി 

18-40 വയസ്. 

പ്രീപ്രൈമറി ടീച്ചർ (വിദ്യാഭ്യാസ വകുപ്പ്) 

 ശമ്പളം

25200-54000 (പരിഷ്‌കരണത്തിന് മുമ്പുള്ളത്) 

യോഗ്യത 

എസ്എസ്എൽസി/ തത്തുല്യം, നഴ്സറി ട്രെയിനിംഗ് അംഗീകൃത സർട്ടിഫിക്കറ്റ്, 

പ്രായപരിധി 

18-40 വയസ്.

ട്രേഡ്സ്മാൻ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്) 

ശമ്പളം 

19000-43600 രൂപ (പരിഷ്‌കരണത്തിന് മുമ്പുള്ളത്), 

പ്ലംബർ (തിരുവനന്തപുരം-2), ടെക്സ്‌റ്റൈൽ, ടെക്നോളജി (തിരുവനന്തപുരം -1) ഇലക്ട്രോണിക്സ് (തിരുവനന്തപുരം-1) കൊല്ലം -4, കോട്ടയം-1, എറണാകുളം 4, ഇടുക്കി-4, പാലക്കാട്-1, വയനാട്-1) സർവ്വേ (തിരുവനന്തപുരം-2, എറണാകുളം-1), സിവിൽ (തിരുവനന്തപുരം-3, തൃശൂർ-1) കാർപ്പന്ററി (ആലപ്പുഴ-1, കോട്ടയം -2) ഇലക്ട്രിക്കൽ (ആലപ്പുഴ-1, വയനാട് -1), വെൽഡർ(കോട്ടയം-1, തൃശൂർ-1), പോളിമർ ടെക്നോളജി (കോട്ടയം-2), ഡീസൽ മെക്കാനിക് (എറണാകുളം -1), വയർമാൻ (തൃശൂർ -1, കണ്ണൂർ-1), ഫിറ്റർ (പാലക്കാട്-4) ഐടി (പാലക്കാട്-1) ഓട്ടോമൊബൈൽ മെക്കാനിക് (പാലക്കാട്-1) ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ (കോഴിക്കോട്-1, കണ്ണൂർ-1), ഷീറ്റ് മെറ്റൽ വർക്കർ (വയനാട്-1) മേസനറി (കണ്ണൂർ-1) 

യോഗ്യത

 ബന്ധപ്പെട്ട ഗ്രേഡിൽ ടിഎച്ച്എസ്എൽസി/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ വിഎച്ച്എസ്സി/ തത്തുല്യ സർട്ടിഫിക്കറ്റ്. 

പ്രായപരിധി 

18-36 വയസ്.

ഫിഷറീസ് ഓഫീസർ (ഫിഷറീസ് വകുപ്പ്) 

ഒഴിവുകൾ 

28, 

ശമ്പളനിരക്ക് 

35600-75400 രൂപ. 

യോഗ്യത 

ഫിഷറീസ് സയൻസ്/ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത ബിരുദം / ബിഎഫ്എസ് സി നോട്ടിക്കൽ സയൻസ്, ഫിഷറീസ് സസയൻസ്, അനുബന്ധ വിഷയങ്ങൾക്കും സുവോളജിയിലും മറ്റും ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

 പ്രായപരിധി 

18-36 വയസ്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (മെഡിക്കൽ വിദ്യാഭ്യാസം)

 ഒഴിവുകൾ

 5, 

ശമ്പളം 

19000- 43600 രൂപ, (പരിഷ്‌ക്കരണത്തിന് മുമ്പുള്ളത്,

 യോഗ്യത 

പ്ലസ്ടു/ തത്തുല്യ പരിക്ഷ പാസായിരിക്കണം. 

ആറ് മാസത്തിൽ കുറയാതെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിലുള്ള അംഗീകൃത സർട്ടിഫിക്കറ്റുണ്ടാകണം.

 പ്രായപരിധി 

18-36 വയസ്.

 മറ്റ് തസ്തികകൾ.

  • ജൂനിയർ ഇൻസ്ട്രക്റ്റർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്) വ്യവസായപരിശീലന വകുപ്പ്) 
  • വെൽഫെയർ ഓർഗനൈസർ (വിമുക്ത ഭടന്മാർക്ക് മാത്രം(സൈനിക ക്ഷേമവകുപ്പ്), 
  • റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്) (കിർത്താഡ്സ്) 
  • ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -1, (സിവിൽ) 
  • തസ്തിക മാറ്റം വഴിയുള്ള നിയമനം (ജലസേചനം/ പൊതുമരാമത്ത് വകുപ്പുകൾ)
  • ബൈൻഡർ ഗ്രേഡ് -2 (വിമുക്തഭടന്മാർക്ക് മാത്രം) എൻസിസി/ സൈനികക്ഷേമം)
  •  ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്), 
  • ഫുൾടൈം ജൂനിയർ ലാംഗുവേജ് ടീച്ചർ (അറബിക്) യുപിഎസ് തസ്തികമാറ്റം വഴി) , 
  • ഹൈസ്‌കൂൾ ടീച്ചർ (മലയാളം/തസ്തികമാറ്റംവഴി) 
  • മെഷ്യൻ ഓപ്പറേറ്റർ ഗ്രേഡ് -2 (കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്) 
  • സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ ഗാർഡ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് 

0 comments: