2022, ജനുവരി 5, ബുധനാഴ്‌ച

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം
ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 10 നുള്ളിൽ ശരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം.  സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ മുഖേനയും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് അപ്‌ഡേഷൻ നടത്തേണ്ടത്. മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തി അപ്‌ഡേറ്റ് ചെയ്യുന്നതിന് എല്ലാ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇ-ഗ്രാന്റ്‌സ് സൈറ്റിൽ പ്രിൻസിപ്പൽ ലോഗിനിൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.  സീറോ ബാലൻസ് അക്കൗണ്ട് ഉളള വിദ്യാർത്ഥികൾ അത് സേവിംഗ്‌സ് അക്കൗണ്ട് ആക്കി മാറ്റിയ ശേഷം അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ സേവിംഗ്‌സ് അക്കൗണ്ട് വിവരങ്ങൾ സൈറ്റിൽ ചേർക്കുകയോ വേണം.

എല്ലാ സ്ഥാപന മേധാവികളും പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അറിയിപ്പു നൽകി സമയബന്ധിതമായി അപ്‌ഡേഷൻ നടപടികൾ പൂർത്തീകരിക്കണം. 2021-22 വർഷം പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി സ്‌കോളർഷിപ്പിന് അർഹതയുളള എല്ലാ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളും മാർച്ച് 30 നകം സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങണം. നിശ്ചിത കാലാവധിക്കു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പ് തുകക്ക് അർഹതയുണ്ടായിരിക്കില്ല.

0 comments: