2022, ജനുവരി 29, ശനിയാഴ്‌ച

70 രൂപ പ്രതിദിന നിക്ഷേപം, കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ ഒന്നര ലക്ഷം, പോസ്റ്റ് ഓഫീസിന്റെ പുതിയ സ്കീം

 കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നഷ്ടപ്പെടാതിരിക്കാൻ സുരക്ഷിതമായ പല നിക്ഷേപ മാർ​ഗങ്ങളെയും ആശ്രയിക്കാറുള്ളവരാണ് നമ്മൾ ഓരോരുത്തരും. അത്തരത്തിലുള്ള ഒരു സ്കീമാണ് (പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്) ഇന്ത്യ പോസ്റ്റ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ സ്കീം അനുസരിച്ച് എല്ലാ ദിവസവും 70 രൂപ നിക്ഷേപിക്കുന്നതിലൂടെ, കാലാവധി പൂർത്തിയാകമ്പോൾ നിങ്ങൾക്ക് ഏകദേശം 1.5 ലക്ഷം രൂപ ലഭിക്കുന്നു. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.ഈ സ്കീമിന് കീഴിൽ, പലിശ നിരക്ക് ത്രൈമാസത്തിലൊരിക്കൽ കൂട്ടിച്ചേർക്കപ്പെടുന്നു. 

ഈ സ്കീം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

കുട്ടിക്കായി RD അക്കൗണ്ട് തുറക്കുന്ന രക്ഷിതാക്കൾക്ക് എല്ലാ ദിവസവും 70 രൂപ (പ്രതിമാസം 2,100 രൂപ) നിക്ഷേപിക്കാം. 5 വർഷം കഴിയുമ്പോൾ ആ അക്കൗണ്ടിൽ 1,26,000 രൂപയുണ്ടാകും. പലിശ നിരക്ക് ത്രൈമാസികമായി കൂട്ടിച്ചേർക്കപ്പെടുന്നു. കൂടാതെ RD അക്കൗണ്ട് ഉടമകൾക്ക് 2020 ഏപ്രിൽ മുതൽ 5.8% പലിശ ലഭിക്കുന്നു. ഇത് 5 വർഷാവസാനം മൊത്തം പലിശയായി മാറുന്നു - 20,000 രൂപ ആകും. അങ്ങനെ അക്കൗണ്ടിലെ ആകെ തുക 1,46,000 രൂപയാകും. 

ആർക്കൊക്കെ അക്കൗണ്ട് എടുക്കാം ?

  • ഈ പദ്ധതി അനുസരിച്ച് പ്രായപൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും ഒരു അക്കൗണ്ടോ മൂന്ന് പ്രായപൂർത്തിയായവർ വരെ ചേർന്നുള്ള ജോയിന്റ് അക്കൗണ്ടോ തുറക്കാൻ കഴിയും.
  • പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വേണ്ടിയോ അല്ലെങ്കിൽ മാനസിക വൈകല്യമുള്ള വ്യക്തിയുടെ പേരിൽ രക്ഷാധികാരിയ്ക്ക് എന്നിങ്ങനെയും അക്കൌണ്ടുകൾ തുറക്കാം. 
  • 10 വയസും അതിൽ കൂടുതലുമുള്ള കുട്ടിക്കും അക്കൗണ്ട് തുറക്കാം.




0 comments: