സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ; തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
NIOS : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പരീക്ഷ ഏപ്രിൽ 6 മുതൽ
ജെഎൻയു പ്രവേശനം സിയുസിഇടി വഴി; ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല
സ്കൂൾ പ്രവേശനം
പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീമിൽ അപേക്ഷ ക്ഷണിച്ചു
നീറ്റ് – യുജി: കൗൺസലിങ് വൈകുന്നു; പഠനവും
ജെഇഇ മെയിൻ വൈകും നീറ്റ് മേയിൽ
ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു; അവസാന തീയതി ജനുവരി 18
കിറ്റ്സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് കോഴ്സിലേക്ക് അപേക്ഷിക്കാം
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
മഹാത്മാഗാന്ധി സർവ്വകലാശാല
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് – 2016 അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെൻ്റ് ) 2019 ന് മുൻപുള്ള അഡ്മിഷൻ – മേഴ്സി ചാൻസ് (ഡിപ്പാർട്ട്മെന്റ്, അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ ജനവരി 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ
.നാളത്തെ ( ജനുവരി 14) പരീക്ഷ മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല നാളെ ( ജനുവരി 14) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശീകാ വധി ജനവരി 15 ൽ നിന്നും 14 ലേക്ക് മാറ്റി സർക്കാർ ഉത്തരവായ സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പരീക്ഷ 28 മുതൽ
കാലിക്കറ്റ് സർവകലാശാല
ഐ.ഇ.ടി. – കോഷന്‍ ഡെപ്പോസിറ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് 2017-21 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 17 മുതല്‍ 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കുടിശികകള്‍ തീര്‍ത്ത് ബാങ്ക് എക്കൗണ്ട് നമ്പര്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. നിശ്ചിത സമയത്ത് ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടക്കും. ഓരോ ബ്രാഞ്ചിനും നിശ്ചയിച്ചിട്ടുള്ള സമയക്രമവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ജനുവരി 17-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ പി.ജി. സി.യു.സി.എസ്.എസ്. സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 7-ന് തുടങ്ങും.
പരീക്ഷാ കേന്ദ്രം
മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
01.02.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ റെഗുലർ, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ബിരുദ റഗുലർ, മെയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ പി. ജി., നവംബർ 2021 പരീക്ഷകളുടെയും ഇന്റേണൽ മാർക്കുകൾ 19.01.2022 വരെ സമർപ്പിക്കാം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി/ ജിയോഗ്രഫി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 22.01.2022 വരെ അപേക്ഷിക്കാം.
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 25.01.2022 വരെ അപേക്ഷിക്കാം.
0 comments: