സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും
സിബിഎസ്ഇ (CBSE) പത്താം ക്ലാസ് പ്ലസ് ടു ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു . റിസർട്ട് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in, cbse.gov.in എന്നിവ സന്ദർശിക്കാവുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, ബോർഡ് അധികാരികൾ ഫെബ്രുവരി ആദ്യവാരം 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും
സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ക്ലാസ്സുകള്‍ ഓണ്‍ലൈനാക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും വേണം: സുകുമാരന്‍ നായര്‍
സംസ്ഥാനത്തെ കോളേജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോളേജുകള്‍ അടച്ചിട്ടും അധ്യാപനം തടസ്സപ്പെടാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തിയും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവണം.
കേരള എംബിബിഎസ്, ബിഡിഎസ് ആദ്യഘട്ട ഓപ്‌ഷൻ
കേരളത്തിലെ എംബിബിഎസ്, ബിഡിഎസ് 2021 (KEAM 2021 ) പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്‌ഷൻ 29 വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം. നീറ്റ്–യുജി 2021ന്റെ അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കാണ് അർഹത.
കേരള എംബിബിഎസ്, ബിഡിഎസ്ആദ്യഘട്ട അലോട്മെന്റ് ഫെബ്രുവരി രണ്ടിനു പ്രസിദ്ധപ്പെടുത്തും
കേരള എംബിബിഎസ്, ബിഡിഎസ്ആദ്യഘട്ട അലോട്മെന്റ് ഫെബ്രുവരി രണ്ടിനു പ്രസിദ്ധപ്പെടുത്തും.അലോട്മെന്റ് കിട്ടിയവർക്ക് ഫെബ്രുവരി 3 മുതൽ 7 വരെ ഫീസടച്ച് കോളജിൽ ചേരാം. അലോട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള തുക എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി അടയ്ക്കുകയോ, കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫിസിൽ അടയ്ക്കുകയോ ചെയ്യാം.
3 ലക്ഷം, 5 ലക്ഷം കെട്ടിവയ്ക്കണം.
സ്വാശ്രയ കോളജിൽ എംബിബിഎസ് അലോട്മെന്റുള്ളവർ 3 ലക്ഷവും എൻആർഐ ക്വോട്ടക്കാർ 5 ലക്ഷവും എൻട്രൻസ് പരീക്ഷാകമ്മിഷണരുടെ പേരിൽ കെട്ടിവയ്ക്കണം. ബാക്കി തുക പ്രവേശനസമയത്ത് കോളജിലടയ്ക്കാം. സ്വാശ്രയ ബിഡിഎസിന് ഒരു ലക്ഷം കെട്ടിവച്ചാൽ മതി.സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ അലോട്മെന്റുള്ളവർ മുഴുവൻ ഫീസും കമ്മിഷണറുടെ പേരിലടയ്ക്കണം.
പെൺകുട്ടികളുടെ എൻഡിഎ പ്രവേശനം: കേന്ദ്ര പ്രതികരണം തേടി.
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് ഏപ്രിലിൽ നടക്കുന്ന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികളുടെ എണ്ണം 19 ആയി നിജപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചു. കോടതി ഇടപെടലിനെത്തുടർന്നാണു കഴിഞ്ഞ വർഷം മുതൽ പെൺകുട്ടികൾക്ക് എൻഡിഎ പ്രവേശനം സാധ്യമായത്.
കേരള സര്‍വകലാശാല 2022-2024 വര്‍ഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്‌സല്‍-ഉല്‍ -ഉലാമ, ബി.ബി.എ/ ബി.കോം അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എീ വാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 27-1-2022 മുതല്‍ അപേക്ഷിക്കാവുതാണ്. അപേക്ഷകള്‍ 25-2-2022 വരെ പിഴകൂടാതെ സ്വീകരിക്കുതാണ്. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളില്‍ കേരള സര്‍വകലാശാല തപാല്‍ വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 1 വരെ ഓഫ്ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒും രണ്ടും വര്‍ഷ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല എം.ഫില്‍ ഫിസിക്കല്‍ എജുക്കേഷന്‍ പരീക്ഷ മാര്‍ച്ച് 2021 (2019-2020 ബാച്ച്)ഘചഇജഋ കാര്യവ’ം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഓം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം) സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാല 2021 ഒക്ടോബര്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) റെഗുലര്‍ (2020 സ്‌കീം)സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സർവകലാശാല
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 24-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി. ക്യാമ്പിന്റെ ഭാഗമായി ലോ-കോളേജുകളില്‍ റദ്ദാക്കിയിരുന്ന റഗുലര്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കും.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ 29-ന് തുടങ്ങും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.
റഗുലര്‍ കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020. 2019 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബികോം (റഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് -2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 07/02/2022 വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
അവസാന തീയതി നീട്ടി
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് 335/- പിഴയോടുകൂടി സ്വീകരിക്കുന്ന അവസാന തീയതി 31.01.2022 വരെ നീട്ടിയിരിക്കുന്നു .
ഇൻ്റേണൽ ഇവാല്യുവേഷൻ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) യുജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇൻ്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന എട്ട് ഉപന്യാസ ചോദ്യങ്ങളിൽ നാലെണ്ണത്തിനാണ് ഉത്തരം നൽകേണ്ടത്. ഓരോ ഉത്തരത്തിനും 10 മാർക്ക് വീതമാണ്. ഭാഷാ ചോദ്യങ്ങൾക്കൊഴികെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരം നൽകാം. ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.
0 comments: