പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാനവസരം
വിവിധ അലോട്മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. നിലവിലെ സീറ്റുകളിൽ പ്രവേശനം നേടാൻ 10നു വൈകിട്ടു 4 വരെയാണ് അവസരമുള്ളത്. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷ വച്ചിട്ടും ഇതുവരെ സീറ്റ് കിട്ടാത്തവർക്ക് മാത്രമാണ് അവസരമുളളത്. www.hscap.kerala.gov.in ൽ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻഡിഡേറ്റ് ലോഗിനിലെ Apply for vacant seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം.
മെഡി. പ്രവേശന കൗൺസലിങ് ഷെഡ്യൂൾ ഉടൻ
മെഡിക്കൽ പി.ജി, യു.ജി കൗൺസലിങ് ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച.എസ്). ഡയറക്ടറേറ്റിന് കീഴിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്കാണ് (എം.സി.സി) അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെ കൗൺസലിങ് ചുമതല.
മെഡിക്കൽ പി.ജി, യു.ജി അഖിലേന്ത്യ ക്വോട്ട: സംസ്ഥാനത്ത് രണ്ട് വരുമാന പരിധിയിൽ പ്രവേശനം
മെഡിക്കൽ പി.ജി, യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് മുന്നാക്കസംവരണത്തിന് (ഇ.ഡബ്ല്യു.എസ്) എട്ട് ലക്ഷം വരുമാനപരിധി ഈ വർഷത്തേക്ക് സുപ്രീംകോടതി അനുവദിച്ചതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രണ്ടുതരം മാനദണ്ഡങ്ങളോടെ വിദ്യാർഥി പ്രവേശനം നടത്തേണ്ടിവരും.അഖിലേന്ത്യ ക്വോട്ടയിൽ ഇ.ഡബ്ല്യു.എസ് സംവരണത്തിന് എട്ട് ലക്ഷമാണെങ്കിൽ സംസ്ഥാന ക്വോട്ട സീറ്റുകളിൽ ഇ സംവരണത്തിന് നാല് ലക്ഷം രൂപയാണ് വരുമാന പരിധി.
ഐ.ഐ.ടികളിൽ എം.ബി.എ ഓൺലൈൻ അപേക്ഷ ജനുവരി 31നകം
എൻജിനീയറിങ് ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടികളിൽ) രണ്ടുവർഷത്തെ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പഠിക്കാൻ അവസരം.ഐ.ഐ.ടി മദ്രാസ് (https://doms.iitm.ac.in)
ഡിജിലോക്കറിലെ രേഖകൾ അംഗീകൃതം: യുജിസി
ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, മറ്റു രേഖകൾ എന്നിവയെല്ലാം അംഗീകൃത രേഖകളായി പരിഗണിക്കണമെന്നു യുജിസി രാജ്യത്തെ സർവകലാശാലകൾക്കും കോളജുകൾക്കും നിർദേശം നൽകി. വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ (എൻഎഡി) സൂക്ഷിക്കാനുള്ള സംവിധാനം യുജിസി നടപ്പാക്കിയിട്ടുണ്ട് .
ഇംപ്രൂവ്മെന്റ് പരീക്ഷയിലെ അന്തിമമാക്കുന്ന സിബിഎസ്‌ഇ നിബന്ധന സുപ്രീംകോടതി റദ്ദാക്കി
സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽ, ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ലഭിച്ച മാർക്ക് അന്തിമമാക്കുന്ന നിബന്ധന സുപ്രീം കോടതി റദ്ദാക്കി. വിഷയം കോടതിയിലെത്തിയതോടെ, ഇംപ്രൂവ്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളുടെ കാര്യത്തിൽ മാത്രം ആദ്യ ജയിച്ചിരുന്നുവെങ്കിൽ ഫലം നിലനിർത്തുമെന്ന നിലപാട് സിബിഎസ്ഇ സ്വീകരിച്ചിരുന്നു.വിദ്യാർഥികളുടെ ആവശ്യം ഭാഗികമായി മാത്രം അംഗീകരിക്കുന്നതാണ് സിബിഎസ്ഇ നിലപാടെന്നു വ്യക്തമാക്കിയാണു കോടതി നിബന്ധന റദ്ദാക്കിയത്.
തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ പി.ജി. പ്രവേശനം.
ചെന്നൈയിലെ തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി (ടി.എന്‍.വി.എ.എസ്.യു.) 202122ലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ adm.tanuvas.ac.in വഴി ജനുവരി 13ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.
നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ്പ്രസിദ്ധീകരിച്ചു. എന്‍ബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in ല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എക്‌സാം കേന്ദ്രത്തിലെത്തുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റഡ് കോപ്പി കയ്യില്‍ കരുതണം.
കോവിഡ് പ്രതിസന്ധി: ഇഗ്നോ ഡിസംബര്‍ ടേം എന്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ) 2021 ഡിസംബര്‍ ടേമിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മാറ്റിയത്. പരീക്ഷ ജനുവരി 20 മുതല്‍ ഫെബ്രുവരി 23 വരെയായിരുന്നു ഡിസംബര്‍ ടേം എന്‍ഡ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷാ തീയതി
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. – 2019-20 ബാച്ച്) പരീക്ഷ ജനുവരി 19 ന് നടക്കും. അപേക്ഷകൾ പിഴയില്ലാതെ ജനുവരി 14 വരെയും പിഴയോടെ ജനുവരി ജനുവരി 17 വരെയും സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.റ്റി.എ./ എം.എം.എച്ച്/ എം.റ്റി.റ്റി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2019, 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫീസടക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. 520 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 സൂപ്പർഫൈനോടെ ജനുവരി 12 നും ഫീസടയ്ക്കാം.
മൂന്നാം സെമസ്റ്റർ എം.ബി.എ. (2017 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ പിഴയോടു കൂടി ജനുവരി 13 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ പിഴയോടു കൂടി ജനുവരി 13 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2019 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 28 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 17 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 19 നും അപേക്ഷിക്കാം.
പരീക്ഷാഫലം
2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ/ 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2016 ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
0 comments: