2022, ഫെബ്രുവരി 19, ശനിയാഴ്‌ച

ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്തും; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല

 ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചു. തിങ്കളാഴ്ചമുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമായി തുടരില്ല. എന്നാല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കും. ഈമാസം 28ന് മുന്‍പായി പത്തിലേയും പ്ലസ്ടുവിലേയും പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തോളം അധ്യാപകരും സ്‌കൂളിലെത്തും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത്

ചരിത്രമുഹൂര്‍ത്തമാണെന്ന് മന്ത്രി പറഞ്ഞു. പിടിഎയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും നേതൃത്ത്വത്തിലാണ് ശുചീകരണം നടക്കുന്നത്.

0 comments: