2022, ഫെബ്രുവരി 19, ശനിയാഴ്‌ച

65 വയസ്സുവരെ ഈടില്ലാതെ വായ്പ, കൂടെ സബ്സിഡിയും; കേരള ബാങ്കി​ന്റെ പുത്തൻ പദ്ധതിജീവിത സായാഹ്നത്തിലും സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈടോ ജാമ്യമോ ഇല്ലാതെ വായ്പ ലഭിക്കുമെന്നു മാത്രമല്ല സബ്സിഡിയും കിട്ടും. ഈ വയസ്സുകാലത്ത് വായ്പയൊന്നും കിട്ടില്ലെന്ന് പറഞ്ഞവർക്ക് തക്ക മറുപടി കൊടുക്കാൻ ഒരു അവസരം കൂടിയാണിത്.

സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതി കേരള ബാങ്കാണ് 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് വായ്പ അനുവദിക്കുന്നത്. ഈ വായ്പ ലഭിക്കാൻ ജാമ്യമോ ഈടോ ആവശ്യമില്ല. പരമാവധി 50,000 രൂപ വായ്പ ലഭിക്കും. അപേക്ഷകർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. കെ.ബി. നവജീവൻ സുവിധ പ്ലസ് എന്ന ഈ വായ്പാ പദ്ധതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടപ്പാക്കുന്നത്. 5 വർഷ തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്ക് 25 ശതമാനം സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയുമായി ബന്ധപ്പെടുക.

0 comments: