ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ALIMCO (ആര്‍ട്ടിഫിഷ്യല്‍ ലിമ്ബസ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി അപേക്ഷിക്കണം.എല്ലാ ജനസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-23432411, 9483120, 7899448595.
0 comments: