2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

നിങ്ങള്‍ക്ക് അജ്ഞാത നമ്പറിൽ നിന്നും കോള്‍ വരാറുണ്ടോ ? എല്ലാ കോളിനും ഉത്തരം കൊടുക്കല്ലേ; പണി കിട്ടും !



നിങ്ങള്‍ക്ക് അജ്ഞാത നമ്പറിൽ നിന്നും കോള്‍ വരാറുണ്ടോ ? അടുത്ത തവണ നിങ്ങളുടെ സെല്‍ഫോണില്‍ അജ്ഞാത  നമ്പറിൽ നിന്ന് ഒരു കോള്‍ ലഭിക്കുമ്ബോള്‍, പ്രത്യേകിച്ച്‌ +92 എന്ന് ആരംഭിക്കുന്ന ഒരു  നമ്പറിൽ നിന്ന് കോള്‍ എടുക്കുന്നതിന് മുൻപ്  ചിന്തിക്കുക.നിങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വന്‍ തുകകള്‍ വരെ നഷ്ടമായേക്കാം. പുതിയ ഈ തട്ടിപ്പ് പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് സൈബര്‍ വിദഗ്ധരുടെ  നിഗമനം. +92 പാകിസ്ഥാന്റെ കോഡാണ്. തട്ടിപ്പുകാര്‍ ഈ കോഡ് ഉപയോഗിക്കുകയും സംശയാസ്പദമായ ഉപയോക്താക്കളെ വിളിച്ച്‌ പണം തട്ടിയെടുക്കുകയോ അവരെ കുരുക്കിലാക്കാനോ ഉള്ള ശ്രമവും നടത്തുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍, +92 എന്ന് തുടങ്ങുന്ന നമ്പറികളില്‍ നിന്ന് നിരവധിപ്പേര്‍ക്ക് കോളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ അത്തരം കോളുകള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു.ഇത്തരം കോളുകള്‍ പലതും പാകിസ്ഥാനില്‍ നിന്നാണ് സൃഷ്ടിക്കുന്നതെന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍, അവ മറ്റേതെങ്കിലും രാജ്യത്തെ കമ്ബ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ സൃഷ്ടിക്കപ്പെടുകയും തുടര്‍ന്ന് പാകിസ്ഥാന്‍ വഴി റൂട്ട് ചെയ്യുകയും ചെയ്യുന്നുമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരം കോളുകള്‍ തട്ടിപ്പാണോ യാഥാര്‍ത്ഥമാണോ എന്നറിയാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ അത്തരം കോളുകള്‍ക്ക് ഉത്തരം നല്‍കുന്നത് ഒഴിവാക്കുകയാണ് മുന്‍കരുതലെന്നും സൈബര്‍ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനായ അനുരാഗ് സിംഗ്, തനിക്ക് ഒരു പാകിസ്ഥാന്‍ നമ്പറിൽ  നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചുവെന്നും കോള്‍ എടുത്തപ്പോള്‍ അശ്ലീല ശബ്ദങ്ങള്‍ കേട്ടുവെന്നും പറയുന്നു. താന്‍ ഉടന്‍ ലൈന്‍ വിച്ഛേദിച്ചു. അപ്പോഴേക്കും തനിക്ക് 45 രൂപ പോയിരുന്നുവെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കാര്യമായ പരാതികള്‍ ഒന്നും ലഭിട്ടില്ല.

0 comments: