കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ (കെ.എസ്.ഇ.ബി.) അപ്രന്റീസ്ഷിപ്പിന് വിജ്ഞാപനമായി. എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അവസരമുണ്ട്. രണ്ട് വിഭാഗത്തിലും 142 വീതം ഒഴിവാണുള്ളത്. സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 71 ഇലക്ട്രിക്കല്‍ ഡിവിഷനുകളിലായിരിക്കും ട്രെയിനിങ്. ഒരു വര്‍ഷമാണ് കാലാവധി.
യോഗ്യത
💧ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്ന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ നേടിയ ബി.ടെക്.
OR
💧സ്റ്റേറ്റ് ടെക്നിക്കല്‍ ബോര്‍ഡ്/ യൂണിവേഴ്സിറ്റി ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ നല്‍കിയ ത്രിവത്സര ഡിപ്ലോമ.
2019, 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം/ഡിപ്ലോമ നേടിയവര്‍ക്കാണ് അവസരം. അപ്രന്റിസ്ഷിപ്പ് ആക്ട് 1973 പ്രകാരമുള്ള അപ്രന്റിസ്ഷിപ്പ് നേരത്തേ ചെയ്തവരോ ഇപ്പോള്‍ ചെയ്യുന്നവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല
സ്‌റ്റൈപ്പെന്‍ഡ്
ഗ്രാജ്വേറ്റ് അപ്രന്റിസിന് 9000 രൂപയും ഡിപ്ലോമ അപ്രന്റിസിന് 8000 രൂപയും.
പ്രായം
ഉയര്‍ന്ന പ്രായപരിധി അപ്രന്റിസ്ഷിപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതം. എസ്.സി, എസ്.ടി., ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപ്രന്റിസസ് അക്ട് പ്രകാരമുമുള്ള സംവരണം ഉണ്ടായിരിക്കും.
അപേക്ഷ എങ്ങനെ നൽകാം ?
അപേക്ഷ നാഷണല്‍ വെബ് പോര്‍ട്ടലില്‍ എന്റോള്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനായി www.mhrdnats.gov.in സന്ദര്‍ശിക്കുക. എന്‍ റോള്‍ ചെയ്ത് ഒരു ദിവസത്തിനുശേഷം അപേക്ഷിക്കേണ്ട സ്ഥാപനമായ KERALA STATE ELECTRICITY BOARD LIMITED PATTOM ല്‍ ഓണ്‍ലൈനായിഅപേക്ഷിച്ചുതുടങ്ങാം.
പ്രധാന തീയതികൾ 👇
വെബ് പോര്‍ട്ടലില്‍ എന്‍ റോള്‍ ചെയ്യാനുള്ള അവസാന തീയതി: ഫെബ്രുവരി ഏഴ്.
കെ.എസ്.ഇ.ബി.യില്‍ അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി-14
0 comments: