നേരിട്ടുള്ള പണം ഇടപാട് ഒഴിവാക്കി പൊതുവിദ്യാലയങ്ങള്‍ക്ക് നല്കുന്ന ഫണ്ട് നിരീക്ഷിക്കാനാണ് പുതിയ സംവിധാനം വരുന്നത്. പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഈ സംവിധാനത്തില്‍ ഫണ്ട് പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴിയാണ് ചെലവഴിക്കേണ്ടത്. അധ്യാപകര്‍ക്ക് ബാധ്യത ഒഴിവാക്കാനാണ് സംവിധാനം ഒരുക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട ദുര്‍വിനിയോഗം ഇല്ലാതാക്കുക കൂടി ലക്ഷ്യമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ 60 ശതമാനവും സംസ്ഥാന സര്‍ക്കാറിന്റെ 40 ശതമാനവും വിഹിതമാണ് കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് ഡി.പി.ഐ മുഖേനയാണ് സ്കൂളുകള്‍ക്ക് ഫണ്ട് നല്‍കുന്നത്. കനറ ബാങ്കുമായി സഹകരിച്ച് തുടങ്ങുന്ന പുതിയ സംവിധാനത്തിന് സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയിലെ പദ്ധതി ചുമതലയുള്ള അധ്യാപകനും പ്രധാനാധ്യാപകനും നേതൃത്വം നല്‍കും.
മുട്ട, പാല്, പച്ചക്കറി, അരി, ധാന്യങ്ങള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ വാങ്ങാനും ഇവ എത്തിക്കാനുമുള്ള ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നല്‍കേണ്ടത്. പാചകത്തൊഴിലാളികളുടെ വേതനവും അക്കൗണ്ടുകളില്‍ നല്‍കും. ഇതിനായി പ്രധാനാധ്യാപകന് കനറ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. ഡി.പി.ഐയില്‍നിന്ന് കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പ്രതിമാസം ചെലവിടേണ്ട പരിധി നിശ്ചയിച്ചുള്ള തുക അക്കൗണ്ടിലേക്ക് നല്‍കും. പരിധിക്ക് അനുസരിച്ച തുക മാത്രമേ പ്രധാനാധ്യാപകന് പ്രതിമാസം പിന്‍വലിക്കാനാവൂ. ഫെബ്രുവരി മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറണം എന്നാണ് നേരത്തേ നല്കിയ നിര്‍ദേശം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ മാര്‍ച്ചോടെയാണ് സമ്ബൂര്‍ണമായി നടപ്പാക്കുക. ഒന്നു മുതല്‍ 150 വരെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് പ്രതിദിനം എട്ടു രൂപയും 151 മുതല്‍ 500 വരെ ഏഴും 501ന് മുകളില്‍ ആറു രൂപയുമാണ്. ഇക്കാര്യം ഡി.പി.ഐ സര്‍ക്കാറിനെ അറിയിച്ചെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.
0 comments: