2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി.ഓണ്‍ലൈന്‍ - ഓഫ്ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പരീക്ഷാ തീയതികള്‍ മാറ്റേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

ഫെബ്രുവരി 14 മുതലാണ് ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്ബോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക. നിലവില്‍ നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എല്‍ സിയില്‍ 90 ശതമാനവും ഹയര്‍ സെക്കണ്ടറിയില്‍ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളും.

അധ്യാപകരിലെ കൊവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം.ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ തുടരും. പരീക്ഷാ തീയതികളിലും മാറ്റമുണ്ടാകില്ല. മോഡല്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച്‌ 16 ന് തന്നെ ആരംഭിക്കാനും യോഗം തീരുമാനിച്ചു.


0 comments: