ന്യൂഡൽഹി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഹെഡ്കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.
സ്പോർട്സ് ക്വാട്ടയിലാണ് നിയമനം. 249 പേർക്കാണ് നിയമനം നൽകുക. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ദേശീയ/ അന്തർദേശീയ സ്‌പോർട്‌സ് ആന്റ് അത്‌ലറ്റിക്‌സ് ടൂർണമെന്റിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം.
പ്രായപരിധി 18 നും 23 നും ഇടയിലാണ്. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. വനിതാ ഉദ്യോഗാർഥികളും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളും ഫീസ് അടയ്‌ക്കേണ്ടതില്ല. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളവും ജനറൽ അലവൻസുകളും.
0 comments: