ഇടത്തരക്കാർക്കും താഴ്ന്ന വരുമാനകാർക്കും നികുതി ലാഭിക്കുന്നതിനായുള്ള പദ്ധതിയായും ഇത് പ്രയോജനപ്പെടുത്താം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം നിക്ഷേപകർക്ക് പണം തുടക്കത്തിൽ നിക്ഷേപിക്കുന്ന അതേ നിരക്കിൽ സ്ഥിര വരുമാനം ഉറപ്പ് നൽകും. 6.6% വാർഷിക പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
എംഐഎസ് (MIS) അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുക നിക്ഷേപിക്കാം. ഈ നിയമം 2020 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒരു അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ടുകളിലെ വിഹിതം ഉൾപ്പെടെ ഒരു വ്യക്തിക്ക് പരമാവധി 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാനാകുക.
പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ നിക്ഷേപം ആരംഭിക്കാൻ യോഗ്യരാണോ എന്ന് ആദ്യം അറിയണം. പോസ്റ്റ് ഓഫീസ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് അക്കൗണ്ട് തുറക്കാൻ കഴിയും.അതേസമയം ഒരു ജോയിന്റ് അക്കൗണ്ട് മൂന്ന് മുതിർന്ന വ്യക്തികൾക്ക് വരെ കൈവശം വയ്ക്കാം പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ കഴിയുമെങ്കിലും 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ കഴിയും.
എംഐഎസ് അക്കൗണ്ടിന്റെ പലിശ വിശദാംശങ്ങൾ
അക്കൌണ്ട് തുറന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും. എല്ലാ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്‌തിട്ടില്ലെങ്കിലും ഈ പലിശയ്ക്ക് കൂട്ടുപലിശ ലഭിക്കില്ല. നിക്ഷേപകന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.
0 comments: