2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

ഗൂഗിള്‍ പേ ഉപഭോക്താക്കൾക്ക് ഇനി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും -Google Pay Loan For Google Pay Users

  ഇനി വീട്ടിലിരുന്നു തന്നെ രണ്ടു ക്ലിക്കുകളിലൂടെ മൊബൈല്‍ വഴി വായ്പ നേടാം.  ഗൂഗിൾ പേയാണ് ഈ പുതിയ പദ്ധതി നമുക്കായി ഒരുക്കുന്നത്.  പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ വായ്പയായി ലഭിക്കുക. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.  സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഗൂഗിള്‍ പേയുടെ ഉപഭോക്താക്കൾക്കായി ഒരു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്നത്.  ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക. ഇതിനായി ഒരു പ്രത്യേക സെക്ഷന്‍ ആരംഭിച്ചതായി ഡി.എം.ഐ. വ്യക്തമാക്കി. അര്‍ഹതയുള്ളവര്‍ക്കു ഗൂഗിള്‍ പേ വഴി തന്നെ വായ്പയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. ഗൂഗിള്‍ പേ വഴി തന്നെ വായ്പാ ആപേക്ഷ പൂര്‍ത്തിയാക്കാം.

വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യും. കോവിഡ് ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുമ്പോള്‍, വിശ്വസനീയമായ ക്രെഡിറ്റിലേക്കുള്ള ലളിതമായ പ്രവേശനം സാമ്പത്തിക പുനരുജ്ജീവനത്തിന് നിര്‍ണായകമാണെന്ന് ഗൂഗിള്‍ എ.പി.എ.സി. തലവന്‍ സജിത്ത് ശിവാനന്ദന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളും, ഡി.എം.ഐ. ഫിനാന്‍സും സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിച്ചടവിന് 36 മാസം വരെ സാവകാശം ലഭിക്കും. 15,000- ലധികം പിന്‍ കോഡുകളില്‍ പ്രാരംഭ ഘട്ടത്തില്‍ പദ്ധതി ലഭ്യമാകും. പരമാവധി കുറഞ്ഞ പലിശയാകും ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുക. ഉപയോക്താക്കളുടെ സിബില്‍ സ്‌കോര്‍ കണക്കാക്കിയാകും പലിശ തീരുമാനിക്കുക.മുമ്പും ഗൂഗിൾപേ സമാന വായ്പാ പദ്ധതികൾ അ‌വതരിപ്പിച്ചിരുന്നു. ഇത്തരം പദ്ധതികൾക്കു ലഭിച്ച സ്വീകാര്യതയാണ് പുതിയ കൂട്ടുകെട്ടിനു വഴിവച്ചതെന്നാണു വിലയിരുത്തൽ. സഹകരണം ഇരുകൂട്ടർക്കും നേട്ടമാകുമെന്നാണു വിലയിരുത്തൽ. കോവിഡ് കാലത്ത് ബാങ്കുകളും മറ്റും വായ്പ നിബന്ധനകൾ ശക്തമാക്കുന്നതിനിടെയാണ് ഗൂഗിൾ പേ ജനങ്ങളിലേക്കെത്തുന്നത്.


0 comments: