2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

നിങ്ങളുടെ പാൻ കാർഡ് നഷ്ടമായാൽ എന്ത് ചെയ്യും?

 നിങ്ങളുടെ പാൻ കാർഡ് കയ്യിൽ നിന്നും നഷ്ടമായാൽ  എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ?  ഒട്ടേറെ പേർക്കും ഇപ്പോഴും ഇത്തരം കാര്യങ്ങൾwhat അറിയില്ലെന്നതാണ് യാഥാർത്ഥ്യം.ഇതൊരു ചെറിയ കാര്യമായി കാണാനാവില്ല. നിങ്ങളുടെയും ആധാർ കാർഡ് എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാം. അല്ലെങ്കിൽ കാർഡിന് എതെങ്കിലും തരത്തിൽ കേട് വരുകയോ ചെയ്യാം.ഇത്തരമൊരു സാഹചര്യത്തിൽ എന്ത് ചെയ്യാം എന്നതാണ് ഇനി നോക്കുന്നത്. വളരെ ലളിതമാണ് പുതിയ ഡൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കേണ്ട വിധം.

എളുപ്പത്തിൽ പുതിയ കാർഡ് ലഭിക്കാൻ

1.https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക,

2. 'നിലവിലുള്ള പാൻവിവരങ്ങളുടെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ/ പാൻ കാർഡിന്റെ റീപ്രിന്റ്' എന്ന ഒപ്ഷൻ തിരഞ്ഞെടുക്കുക.നിർബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീൽഡുകളും പൂരിപ്പിച്ച് 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്കുചെയ്യുക.

3. തുടർന്ന് രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ ഒരു ടോക്കൺ നമ്പർ നിങ്ങൾക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്പർ സൂക്ഷിക്കണം

4.തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക സൈറ്റിൽ പറയുന്ന 'വ്യക്തിഗത വിശദാംശങ്ങൾ' പൂരിപ്പിക്കുക.നിങ്ങൾക്ക് ഒന്നുകിൽ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് രേഖകൾ നേരിട്ട് അയയ്‌ക്കാം അല്ലെങ്കിൽ e-KYC-യ്‌ക്കായി ഇ-സൈൻ സമർപ്പിക്കാം.

5. ഇനി കാർഡ് മോഷ്ടിച്ചതാണെങ്കിൽ  പോലീസിൻറെ എഫ്‌ഐആർ അറ്റാച്ചുചെയ്യുക.

6.  അടുത്ത മെനുവിൽ, കാർഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കൽ പാൻ കാർഡ് ആവശ്യമാണോ?’ എന്നതിന് കീഴിൽ നിങ്ങൾ ‘yes’ തിരഞ്ഞെടുത്താൽ, കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കിൽ, രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിക്ക് ഇ-പാൻ കാർഡ് ലഭിക്കും.

7.‘കോൺടാക്റ്റ് ഡീറ്റെയിൽസ്’, ‘ഡോക്യുമെന്റ് വിശദാംശങ്ങൾ’എന്നിവ ഫില്ല് ചെയ്ച് ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.

8.  പേയ്‌മെന്റ് പേജിൽ തുക അടക്കുന്നതോടെ നടപടി പൂർത്തിയാകും. ലഭിച്ച 15 അക്ക അക്നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ കാർഡിന്റെ നില പരിശോധിക്കാം.

അപേക്ഷിച്ച് 14 ദിവസത്തിനകം കാർഡ് ലഭിക്കും

0 comments: