യുജിസി (UGC ) നെറ്റ് 2021 ഫലം ഉടൻ പ്രഖ്യാപിക്കും. പ്രഖ്യാപന തീയതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഉടൻ അറിയിക്കും. ഔദ്യോഗിക അറിയിപ്പ് പ്രകാരം യുജിസി നെറ്റ് ഫലം ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ ഫലം പ്രസിദ്ധീകരിക്കും. ugcnet.nta.nic.in വഴി ഫലമറിയാം.
ആയുര്‍വേദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍ ഡിസിപ്ലിനറി മാസ്റ്റേഴ്‌സ്
ജയ്പുരിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആയുര്‍വേദയില്‍ (എന്‍.ഐ.എ.) വിവിധ ഇന്റര്‍ ഡിസിപ്ലിനറി എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം .അപേക്ഷാഫോറവും പ്രോസ്പക്ടസും www.nia.nic.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഫെബ്രുവരി 28നകം സ്ഥാപനത്തില്‍ ലഭിക്കണം.
ഇഗ്നോ കോഴ്സിന് അപേക്ഷിക്കാം
മുട്ടന്നൂർ കോൺകോർഡ് കോളേജിലെ ഇഗ്നോ പഠനകേന്ദ്രത്തിൽ ജനുവരി സെഷനിൽ ബിരുദ, ബിരുദാനനന്തരബിരുദ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാനും റീ രജിസ്ട്രേഷൻ ചെയ്യാനുമുള്ള തിയതി ഫെബ്രുവരി 21 വരെ നീട്ടി. ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9744315968.
ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്ങില്‍ ബി.ടെക്. പ്രോഗ്രാം തുടങ്ങുന്നു.വിവരങ്ങളുടെ ജനറേഷന്‍, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷന്‍, യൂട്ടിലൈസേഷന്‍, വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍വേണ്ട ഉയര്‍ന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണല്‍, മാത്തമാറ്റിക്കല്‍, ഡേറ്റാ അനലറ്റിക്‌സ് നൈപുണികള്‍ തുടങ്ങിയവയുടെ പഠനങ്ങള്‍ ഉള്‍പ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്‌സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.വിവരങ്ങള്‍ക്ക് https://iisc.ac.in/admissions/.
എം.സി.സി. യു.ജി. രണ്ടാംറൗണ്ട് നടപടികള്‍ ആരംഭിച്ചു
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) എം.ബി.ബി.എസ്./ ബി.ഡി.എസ്./ബി. എസ്സി. നഴ്സിങ് കോഴ്സുകളിലേക്കു നടത്തുന്ന അലോട്ട്മെന്റിന്റെ രണ്ടാംറൗണ്ട് നടപടികള്‍ ബുധനാഴ്ച www.mcc.nic.in-ല്‍ ആരംഭിക്കും.
പബ്ലിക് കോളേജിൽ ആറുമാസത്തെ പ്ളസ് ടു, എസ്.എസ്.എൽ.സി.
നാഷണൽ സ്കൂളിന്റെ അംഗീകൃത പ്ളസ് ടു, എസ്.എസ്.എൽ.സി. ആറുമാസംകൊണ്ട് പാസാകാൻ സാധിക്കും. 2022 ഒക്ടോബറിൽ പരീക്ഷയെഴുതാൻ സാധിക്കുന്ന കോഴ്സിന്റെ രജിസ്‌ട്രേഷൻ അവസാന തീയതി അടുത്തു. 10 പാസ്സായവർക്കും പ്ളസ് വൺ, പ്ളസ് ടു തോറ്റവർക്കും പ്ളസ് ടുവിന് ചേരാം. പതിന്നാല് തികഞ്ഞ ആർക്കും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ എസ്.എസ്.എൽ.സി.ക്ക് ചേരാം.വിശദവിവരത്തിന് 9446097203, 9495867203, www.publiccolleg.org.
കെ-ടെറ്റ് അപേക്ഷ തീയതി നീട്ടി
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 19 വരെയാണ് നീട്ടിയത്. സെര്‍വര്‍ തകരാര്‍ മൂലം അപേക്ഷ പ്രക്രിയ നടത്താന്‍ പറ്റാത്തതിനാലാണ് ഇത്തരത്തില്‍ തീയതി നീട്ടിയത്.അപേക്ഷാഫീസ് 500 രൂപയാണ്, പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250 രൂപ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ktet.kerala.gov.in/.
പരീക്ഷാ കേന്ദ്രം വിദൂര ജില്ലകളില്‍, അപേക്ഷകരെ വലച്ച് എന്‍.ടി.എ.
സയന്‍സ് വിഷയങ്ങളിലെ സി.എസ്.ഐ.ആര്‍.യു.ജി.സി. ജെ.ആര്‍.എഫ്.നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരെ വലച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷയ്ക്ക് വിദൂര ജില്ലകളിലാണ് പലര്‍ക്കും പരീക്ഷാ കേന്ദ്രം ലഭിച്ചത്. ബുധനാഴ്ച രാവിലെ 8.30നായിരുന്നു പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പരാതിപ്പെട്ട ചിലര്‍ക്ക് കേന്ദ്രം മാറ്റി നല്‍കിയെങ്കിലും അറിയിപ്പ് ലഭിച്ചത് ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ മാത്രം. വിദൂര ജില്ലകളില്‍ പരീക്ഷാ കേന്ദ്രം കിട്ടിയ ഒട്ടേറെപ്പേര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞതുമില്ല.
ആയുഷ് യു.ജി:ഫെബ്രുവരി 21നകം പ്രവേശനം നേടണം
ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള കൗണ്‍സലിങ്ങില്‍ ആദ്യറൗണ്ടില്‍ സീറ്റ് ലഭിച്ചവര്‍ക്ക് കോളേജില്‍ പ്രവേശനം നേടാനുള്ള സമയം ഫെബ്രുവരി 21 വൈകീട്ട് അഞ്ചുവരെ നീട്ടി. ഫെബ്രുവരി 14 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്.
യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിന് സുവർണാവസരം
യു.കെയിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി എഡ്റൂട്ട്സ് എഡ്യു എക്സ്പോ സംഘടിപ്പിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ യു.കെ ഓണ്ലൈന് എഡ്യുക്കേഷൻ എക്സ്പോ ആയിരിക്കും എഡ്റൂട്ട്സ്ഇന്‍റർനാഷണൽ യു.കെ എഡ്യു എക്സ്പോ 2022.മാർച്ച് 2, 3, 4 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെയും, ഉച്ചയ്ക്കു ശേഷം രണ്ട് മുതല് വൈകിട്ട് അഞ്ച് വരെയുമായിരിക്കും മീറ്റിങ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര് 9615555533 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി റെഗുലര്‍ (2019 അഡ്മിഷന്‍), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷന്‍) സപ്ലിമെന്ററി (2017 & 2018 അഡ്മിഷന്‍), ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല കോവിഡ്-19 കാരണം മാറ്റിവച്ച എം.സി.എ. (2011 സ്‌കീം) ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്), എം.സി.എ. (2015 സ്‌കീം) രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.വി.എ. ആര്‍ട്ട്ഹിസ്റ്ററി പരീക്ഷകള്‍ ഫെബ്രുവരി 23 ലേക്കും പെയിന്റിംഗ് പരീക്ഷകള്‍ ഫെബ്രുവരി 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷകളുടെ ‘ഡെസര്‍ട്ടേഷന്‍’ സര്‍വകലാശാലയില്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 14, 16, 18 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 10 മണി. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പരീക്ഷ മാറ്റി
ഫെബ്രുവരി 18 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷ ഫെബ്രുവരി 23 ലേക്ക് മാറ്റി.
അപേക്ഷാതീയതി
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 30 രൂപ നിരക്കിൽ അപേക്ഷാഫോറത്തിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രവേശന തീയതി നീട്ടി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ 2021-23 അധ്യയന വർഷത്തെ എം.എഫ്.എ. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 23 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പെറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
2021 നവമ്പറിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും http://www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.
2020 നവമ്പറിൽ നടന്ന എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് ) മൂന്ന്, നാല് സെമസ്റ്റർ ( 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെൻററി / മേഴ്സി ചാൻസ്) എം.എ. ഇംഗ്ലീഷ് (കോളേജ് സ്റ്റഡി – അദാലത്ത് മേഴ്സി ചാൻസ് – 2018 )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 2015 മുതൽ അഡ്മിഷൻ നേടിയവർ നിശ്ചിത തീയതിക്കകം അപേഷ ഓൺലൈനായി സമർപ്പിക്കണം.
2021 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ ( 2019 അഡ്മിഷൻ – റഗുലർ , 2013 മുതൽ 2018 വരെയുള്ള അഡ്‌മിഷൻ – സപ്ലിമെൻററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും.
2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. 2019-2024 ബാച്ച് – റെഗുലർ, 2018-2023 ബാച്ച് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം
2021 ഡിസംബർ 11, 12 തീയതികളിൽ സി.എം.എസ്. കോളേജിൽ നടന്ന പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു.
കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രം ശാസ്ത്ര, സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ക്കായി ‘ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048356933, 9447247627
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 3-നും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 25-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഉറുദു ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.
കോണ്‍ടാക്ട് ക്ലാസ്സുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26 02 2022 ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം.
0 comments: