2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

റിസര്‍വ് ബാങ്ക് മുതല്‍ മൈക്രോസോഫ്റ്റ് വരെ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച അപേക്ഷിക്കാന്‍ കഴിയുന്ന ഒഴിവുകള്‍

 നിങ്ങള്‍ ജോലി തേടുന്നയാളാണോ? എങ്കിൽഈ ആഴ്ച നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ തൊഴിലവസരങ്ങളുടെ ലിസ്റ്റ് ഇതാ

മൈക്രോസോഫ്റ്റ് റിക്രൂട്ട്‌മെന്റ് 2022

ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft) നോയിഡ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിലേക്ക് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് careers.microsoft.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥി കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലയിലോ ബിടെക്, എംടെക് അല്ലെങ്കില്‍ എംഎസ് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. 10ൽ കുറഞ്ഞത് 7.5 CGPA ഉണ്ടായിരിക്കണം.

ആര്‍ബിഐ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 950 ഒഴിവുള്ള അസിസ്റ്റന്റുമാരുടെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാര്‍ച്ച് 8 നകം ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 28 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കൂടാതെ, ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 50 ശതമാനം മാർക്കോടു കൂടി ബിരുദവും നേടിയിരിക്കണം. പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, ലാംഗ്വേജ് പ്രോഫിഷ്യന്‍സി ടെസ്റ്റ് (എല്‍പിടി) എന്നിവയിലൂടെയാണ് തിരഞ്ഞെടുക്കുക. പ്രിലിമിനറി പരീക്ഷ മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 36,091 രൂപ വരെ ശമ്പളം ലഭിക്കും.

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2022

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 756 തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് സെൽ ഭുവനേശ്വറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 7 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷിക്കാന്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥി 15 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥി 10-ാം ക്ലാസ് അല്ലെങ്കില്‍ അതിന് തുല്യമായ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ ഐടിഐ മാര്‍ക്കിന്റെയും മെട്രിക്കുലേഷന്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ടിസിഎസ് ഓഫ്-കാമ്പസ് റിക്രൂട്ട്മെന്റ് 2022

ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ഓഫ്-കാമ്പസ് ഡിജിറ്റല്‍ ഹയറിങ് പ്രോഗ്രാമിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25-നകം ടിസിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 6 മുതല്‍ 12 മാസത്തെ ഐടി മേഖലയിലെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

IISc റിക്രൂട്ട്മെന്റ് 2022

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലെ 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ (iisc.ac.in) ഫെബ്രുവരി 28-നോ അതിനുമുമ്പോ അപേക്ഷിക്കാം. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അന്തിമ സെലക്ഷന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എംസിക്യു ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ അപേക്ഷയില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21,700 രൂപ ശമ്പളം ലഭിക്കും.

രാജസ്ഥാന്‍ ഭൂഗര്‍ഭ ജല വകുപ്പ്

രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (RPSC) സംസ്ഥാനത്തെ ഭൂഗര്‍ഭജല വകുപ്പിലെ 53 തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rpsc.rajasthan.gov.in ല്‍ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2 ആണ്. ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിലൂടെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍, ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും.

0 comments: