2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

പിന്‍സീറ്റില്‍ എല്ലാവര്‍ക്കും ബെല്‍റ്റ്, എയര്‍ ബാഗുകളുടെ എണ്ണം കൂട്ടും; ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ്: കൂടുതൽ വാഹന നിയമങ്ങൾ അറിയാം

 വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.പിന്നിലെ സീറ്റില്‍ നടുവിലിരിക്കുന്നയാള്‍ക്കും സാധാരണ സീറ്റ്ബെ ല്‍റ്റ് ഏര്‍പ്പെടുത്തും വിധം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു നിര്‍ദേശിച്ചിട്ടുണ്ട്.

വാഹനങ്ങളിലെ എയര്‍ ബാ​ഗുകളുടെ എണ്ണത്തിലും മാറ്റം കൊണ്ടുവരുമെന്ന് നിതിന്‍ ​ഗഡ്കരി വ്യക്തമാക്കി. 8 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ 6 എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളിലെ സുരക്ഷാ സൗകര്യങ്ങള്‍ക്ക് അനുസരിച്ച്‌ സ്റ്റാര്‍ റേറ്റിങും നല്‍കും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും.അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഭാവിയില്‍ നിര്‍ബന്ധമാക്കും

മുന്‍പില്‍ മറ്റ് വാഹനമോ കാല്‍ നടയാത്രക്കാരനോ ഉണ്ടെങ്കില്‍ ഇടിക്കാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കുകയും ഓട്ടമാറ്റിക്കായി ബ്രേക്ക് അമര്‍ത്തുകയും ചെയ്യുന്ന അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഭാവിയില്‍ നിര്‍ബന്ധമാക്കും. ഡ്രൈവര്‍ ഉറങ്ങിപ്പോവുന്നതു തടയാനുള്ള മുന്നറിയിപ്പു സംവിധാനം, ഡ്രൈവര്‍ക്കു കാണാന്‍ പറ്റാത്ത വിധം വശങ്ങളിലുള്ള വാഹനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്ന സംവിധാനം, എന്നിവയും ഏര്‍പ്പെടുത്താന്‍ ശ്രമിക്കും.ഇലക്‌ട്രിക് വാഹനങ്ങളുടെ എന്‍ജിന് ശബ്ദം നല്‍കുന്ന സംവിധാനം കൊണ്ടുവരാനും നിര്‍ദേശമുണ്ട്. കാല്‍നടക്കാര്‍, സൈക്കിള്‍ യാത്രികര്‍ തുടങ്ങിയവര്‍ കേള്‍ക്കാനാണിത്.

0 comments: