2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

വനിതകൾക്ക് കിട്ടും ഈ അഞ്ചുതരം വായ്പകൾ

സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്.

സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ബാങ്ക് വായ്പ നൽകുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് വായ്പ അനുവദിക്കുന്നത്. സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ വനിതാ സഹകരണ സംഘങ്ങൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ വനിതാ സഹകരണ സംഘങ്ങൾ നേരിട്ട് നടത്തുന്ന സംരംഭങ്ങൾക്കും പ്രവർത്തന മൂലധന വായ്പ അനുവദിക്കും. സ്വയം സഹായസംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീകൾ എടുക്കുന്ന വായ്പകൾക്ക് സംസ്ഥാന സർക്കാരും നബാർഡും അനുവദിക്കുന്ന പലിശയിളവും ലഭിക്കും. ∙

അന്നപൂർണ വായ്പ: 1 ലക്ഷം രൂപ(ഫുഡ് കാറ്ററിങ് ബിസിനസ് നടത്താൻ ) 

ബിസിനസ് വനിതവായ്പ: 5ലക്ഷംരൂപ(ബിസിനസ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് )

വനിതമുദ്ര വായ്പ: 2 ലക്ഷം രൂപ ( ബ്യൂട്ടി പാർലർ, ട്യൂഷൻ, തയ്യൽകട, ഡേകെയർ തുടങ്ങിയ സംരംഭങ്ങൾക്ക് )

ഉദ്യോഗിനി വായ്പ: 1 ലക്ഷം രൂപ ( പാവപ്പെട്ട വീടുകളിലെ സ്ത്രീകൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് )

വനിതാശക്തി കേന്ദ്ര പദ്ധതി: 50,000 രൂപ (ഗ്രാമീണ മേഖലയിലെ വനിതകളുടെ പദ്ധതിക്ക് )

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. 

ഫോൺ: 0471-2547200 ( കേന്ദ്ര ഓഫീസ്) 

ഇമെയിൽkscb@keralacobank.com 







0 comments: