2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

(FEBRUARY 11)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

ചൈനയിൽ പഠനം മുടങ്ങിയ മെഡി.വിദ്യാർഥികൾ പരിശീലന അനുമതി തേടി

ചൈനയിൽ എംബിബിഎസിനു ചേർന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ പ്രായോഗിക പരിശീലനം നടത്താൻ അനുമതി നൽകണമെന്നവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഹർജി. കോവിഡ് കാരണം ചൈനയിലേക്കുള്ള യാത്ര വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് 150 മെഡിക്കൽ വിദ്യാർഥികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 

എംബിബിഎസിന് യോഗ നിർബന്ധം

ഈ വർഷം മുതൽ എംബിബിഎസിനു ചേരുന്ന സമയത്തു 10 ദിവസത്തെ യോഗ പരിശീലനം നിർബന്ധമാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) തീരുമാനം. രാജ്യാന്തര യോഗ ദിനത്തിൽ (ജൂൺ 21) രാവിലെയും യോഗ നിർബന്ധം. ആദ്യ 3 വർഷങ്ങളിൽ യോഗ പരിശീലനം പഠനത്തിന്റെ ഭാഗമാക്കും. ഇതിനു പ്രത്യേക അധ്യാപകനെ നിയോഗിക്കണം.

എംബിബിഎസ് കൗൺസലിങ് സമയപ്പട്ടിക വീണ്ടും പുതുക്കി

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ 2021–22 വർഷത്തെ പ്രവേശനത്തിനു കേന്ദ്ര മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും എൻട്രൻസ് പരീക്ഷാ കമ്മിഷണറും നടത്തുന്ന കൗൺസലിങ്ങിനുള്ള സമയവിവരപ്പട്ടിക ഉൾപ്പെടുത്തി കേരളസർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്: ദേശീയ എൻട്രൻസ് മേയ് 28ന്

പ്ലസ് ടുവിനുശേഷം 3-വർഷ ബിഎസ്‌സി - ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ ‘എൻസിഎച്ച്എം–ജെഇഇ’ക്ക് മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. nchmjee.nta.nic.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ മേയ് 28നു രാവിലെ 10 മുതൽ .

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് തീരുമാനമായി. 1 മുതൽ 10 വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കും. കോളേജുകൾ രണ്ടാം ഘട്ടമായാണ് തുറക്കുക. അന്തിമ ഉത്തരവ് വരുന്നത് വരെ ഇങ്ങനെ തുടരണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

ജവഹർലാൽ നെഹ്റു സാങ്കേതിക സർവകലാശാലയിൽ വിദൂരപഠനം

ഹൈദരാബാദ് ജവാഹര്‍ലാല്‍ നെഹ്‌റു ടെക്ള്‍നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് കണ്ടിന്യൂയിങ് & ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, 2022-ല്‍, വിദൂരപഠന രീതിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ https://jntuh.ac.in ല്‍, ബുള്ളറ്റിന്‍ ബോര്‍ഡ്/നോട്ടിഫിക്കേഷന്‍സ് ലിങ്കുകളില്‍ ലഭിക്കും. - അപേക്ഷ ഈ വെബ്‌സൈറ്റിലെ ലിങ്ക് വഴി ഫെബ്രുവരി 19 വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി നല്‍കാം.

കുസാറ്റ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: അപേക്ഷ മാര്‍ച്ച് ഏഴുവരെ.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2022-23ലെ വിവിധ ബാച്ചിലര്‍/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി(കാറ്റ്) ന് അപേക്ഷിക്കാം.വിവരങ്ങള്‍ക്ക്: admissions.cusat.ac.in അവസാന തീയതി: മാര്‍ച്ച് ഏഴ് (ലേറ്റ് ഫീ നല്‍കി മാര്‍ച്ച് 14 വരെയും അപേക്ഷിക്കാം).

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.മൂന്നു മാസമാണ് കോഴ്‌സ് കാലാവധി.പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും കോഴ്‌സില്‍ ചേരാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം- സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ. തിരുവനന്തപുരം. ഫോണ്‍: 0471-2325101

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. 2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 14, 15, 16 തീയതികളില്‍  എത്തിച്ചേരേണ്ടതാണ്.

എംജി സർവകലാശാല

പ്രാക്ടിക്കൽ / വൈവാ വോസി

2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത്-സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി. കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് ‘സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 25 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപുള്ളവർ നിശ്ചിത ഫീസടച്ച് അപേക്ഷ ഫെബ്രുവരി 26 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. 

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

വാചാ പരീക്ഷ

രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 16.02.2022 തീയതിയിൽ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ‍ ലഭ്യമാണ്.


0 comments: