2023, മേയ് 25, വ്യാഴാഴ്‌ച

SSLC,Plus Two Scholarship -Rs 25000/- Dr Abdul Kalam,Vajpayee,Prime Minster Scholarship-2023



സത്യാവസ്ഥ അറിയുക 

10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു എന്ന പ്രചാരണം വ്യാജമാണ്. അതുപോലെ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എൻ.ജി.ഒ. ഉപരിപഠന സഹായം പറയുന്നു എന്ന പ്രചാരണവും വ്യാജമാണ്.

SSLC,Plus Two പരീക്ഷാഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികൾക്ക് 25000/-രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചതായാണ് പ്രധാനമായും പ്രചരിക്കുന്നത്. അതോടൊപ്പം, പത്താം ക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രേരണ എന്ന എൻ.ജി.ഒ. ഉപരിപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്ന സന്ദേശവും വൈറലായിട്ടുണ്ട്. ഈ പ്രചാരണങ്ങളിലെ വാസ്തവം എന്താണെന്ന് പരിശോധിക്കുന്നു.

പ്രചരിച്ച വാർത്ത 

75% മാർക്കോടെ പത്താം ക്ലാസും, 85% മാർക്കോടെ 12-ാം ക്ലാസും വിജയിച്ച വിദ്യാർത്ഥികൾക്കാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും പേരിലുള്ള സ്‌കോളർഷിപ്പ് ലഭിക്കാനാണ് സന്ദേശത്തിലെ അവകാശവാദം. ഇതിനുള്ള അപേക്ഷ മുൻസിപ്പൽ ഓഫീസുകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. WP (MD) NO.20559 / 2015 എന്നൊരു ഹൈക്കോടതി ഉത്തരവിന്റെ നമ്പരും ഇതോടൊപ്പം നൽകിയതായി കാണാം.

വിദ്യാർഥികൾ ശ്രദ്ധിക്കുക 

10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി ഇത് വരെ ഒരു സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടില്ല . അതേസമയം, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ രാജ്യത്ത് ഒരുപാട് സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. ഇതിൽ സർക്കാർ തലത്തിലുള്ളത് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽനിന്ന് സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പ്. 

രാജ്യത്തെ ഏറ്റവും മികച്ച  ഓൺലൈൻ സ്‌കോളർഷിപ്പ് പ്ലാറ്റഫോമായ Buddy For Study  ഇന്ത്യ ഫൗണ്ടേഷൻ, ഡോ. കലാമിന്റെ പേരിൽ ഒരു സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 55-ാം ക്ലാസിന് മുകളിൽ മാർക്ക് നേടി എഞ്ചിനീയറിംഗ്- മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം ഉള്ളതാണ്. 

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ പേരിലുള്ള സ്‌കോളർഷിപ്പിനെ കുറിച്ചാണ് പിന്നീട് പരിശോധിച്ചത്., 'അടൽ ബിഹാരി വാജ്‌പേയി ജനറൽ സ്‌കോളർഷിപ്പ് സ്‌കീം' എന്നൊരു സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നൽകുന്നതായി കണ്ടെത്തി. കേന്ദ്ര വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൽച്ചറൽ റിലേഷൻസാണ് ഈ സ്കോളർഷിപ്പ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ സർവകലാശാലകളിൽ ബിരുദം- പിഎച്ച്.ഡി. പഠനങ്ങൾക്കായി എത്തുന്ന വിദ്യാർത്ഥികൾക്കാണിത് ലഭിക്കുക. 

ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസ്സായ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എന്ന എൻ.ജി.ഒ. തുടർപഠനത്തിനായി സ്കോളർഷിപ്പ് നൽകുന്നുണ്ടോയെന്നാണ് പിന്നീട് പരിശോധിച്ചത്. പ്രചരിക്കുന്ന സന്ദേശത്തോടൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചെന്നെത്തുന്നത്, ഇൻഫോസിസ് ഫൗണ്ടേഷന്റെ ഹോം പേജിലേക്കാണ്. എന്നാൽ ഈ പേജിൽ ഇങ്ങനൊരു സ്കോളർഷിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. പ്രസ്തുത സന്ദേശത്തിനോടൊപ്പം നൽകിയ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ നമ്പറുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സന്ദേശത്തിൽ ഹൈക്കോടതിയുടെ കേസ് നമ്പർ നൽകിയതും സംശയം ഉലവാക്കി. പരിശോധനയിൽ, 2015-ൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു റിട്ട് പെറ്റീഷനുമായി ബന്ധപെട്ടതാണ് ഈ കേസ് നമ്പറെന്ന് കണ്ടെത്തി. തമിഴ്‌നാട് തിരുച്ചി ശെൻബഗ വിനയകർ ക്ഷേത്രത്തിലെ 'ഗ്രാമിയ അടൽ പാടൽ വിഴ' എന്ന പരിപാടി തടഞ്ഞുകൊണ്ടുള്ള തമിഴ്‌നാട് പോലീസിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ റിട്ട് സമർപ്പിച്ചിരുന്നത്. 

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള സ്‌കോളർഷിപ്പുകൾ നൽകുന്ന ഒരു എൻ.ജി.ഒയാണ് പ്രേരണ. കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായാണ് ഇവർ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ 2010-ൽ സ്കോളർഷിപ്പ് നൽകിയിരുന്നു. പ്രചാരണത്തിൽ പറയുന്നത് പോലെ, പത്താം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ്. ഇൻഫോസിസ് ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് ഇത് നൽകിയത്. എന്നാൽ ഈ സ്കോളർഷിപ്പ് ഇപ്പോൾ നിലവിലില്ല. വർഷങ്ങളിൽ പ്രേരണക്ക് ഇൻഫോസിസ് ഫൗണ്ടേഷനിൽ നിന്ന് സംഭാവന ലഭിച്ചിരുന്നെങ്കിലും ഇപ്പോഴില്ല.

വാസ്തവം

10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു എന്ന പ്രചാരണം വ്യാജമാണ്. അതുപോലെ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എൻ.ജി.ഒ. ഉപരിപഠന സഹായം പറയുന്നു എന്ന പ്രചാരണവും വ്യാജമാണ്.

0 comments: