2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

കെഎസ്‌ആര്‍ടിസിക്ക് ഇനി ജില്ലാടിസ്ഥാനത്തില്‍ സീരിയല്‍ നമ്പർ

 കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ സീരിയല്‍ നമ്പർ  നല്‍കാന്‍ തീരുമാനം.ഓരോ ജില്ലയുടെയും അടിസ്ഥാനത്തില്‍ നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടതു ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍ കൂടി ചേര്‍ത്ത് നമ്പർ  അനുവദിച്ചു.

തിരുവനന്തപുരം - TN , കൊല്ലം - KL, പത്തനംതിട്ട - PT, ആലപ്പുഴ - AL, കോട്ടയം - KT, ഇടുക്കി- ID, എറണാകുളം- EK, തൃശൂര്‍- TR‌, പാലക്കാട് - PK, മലപ്പുറം - ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍കോട് - KG എന്നിങ്ങനെയാകും അക്ഷരങ്ങള്‍ നല്‍കുക.

കൂടാതെ കെഎസ്‌ആര്‍ടിസി ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച്‌ നമ്പറുകള്‍ ചേര്‍ക്കാനും തീരുമാനമായി. കാലപ്പഴക്കം നോക്കി 1 മുതലുള്ള നമ്പറുകള്‍ ചേര്‍ക്കും. കെഎസ്‌ആര്‍ടിസി ജില്ലാ പൂളിലേക്ക് ബസുകള്‍ മാറ്റുന്നതിന്റെ ഭാഗമാണിത്.

0 comments: