മാര്‍ച്ച് മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍ വരുന്നത്. എന്നാല്‍, മുദ്രപ്പത്രങ്ങള്‍ ഒഴിവാക്കാതെ തുടര്‍ന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബദല്‍ സംവിധാനം എന്ന നിലയില്‍, ഇ-സ്റ്റാമ്പിങ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക.
നിലവിലുള്ള രീതിയനുസരിച്ച്, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് ഇ-സ്റ്റാമ്ബിങ് നിര്‍ബന്ധമുള്ളത്. ഇനി മുതല്‍, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകള്‍ക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികള്‍ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതോടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുദ്രപത്രസമ്പ്രദായം സാവധാനം വിസ്മൃതിയിലേക്ക് മറയാനാണ് സാധ്യത.
0 comments: