2022, ഫെബ്രുവരി 23, ബുധനാഴ്‌ച

പാസഞ്ചര്‍ ട്രെയിനുകള്‍ പിന്‍വലിക്കും. പകരം എ.സി ലോക്കല്‍ ട്രെയിനുകള്‍, 65 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപ മാത്രം

 രാജ്യത്ത് എ.സി ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചര്‍ മോഡല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പ്രഖ്യാപനം.സബര്‍ബന്‍ ട്രെയിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം എ.സി ട്രെയിനുകളാക്കുന്നത്.വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകള്‍ സെപ്റ്റംബര്‍ മാസത്തോടെ എസി കോച്ചുകളായി ഉയര്‍ത്താനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

പാസഞ്ചര്‍ ട്രെയലിനുകളില്‍ രണ്ടാം ക്ലാസ് യാത്രയ്ക്ക്, 150 കിലോമീറ്റര്‍ ദൂരത്തിനുള്ള ഒറ്റ ടിക്കറ്റിന് 35 രൂപയാണ് ഈടാക്കുന്നത്. ഇപ്പോള്‍ ഇത്ര ദൂരം എ.സി കോച്ചുകളില്‍ യാത്ര ചെയ്താന്‍ എകദേശം 350 രൂപയില്‍ അധികം നല്‍കണം. എന്നാല്‍, പുതിയ എ.സി ലോക്കല്‍ ക്ലാസ് ട്രെയിനുകളില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് 30 രൂപ നല്‍കിയാല്‍ മതിയാവും.

എ.സി ലോക്കലില്‍ എ.സി ക്ലാസിന് 65 കിലോമീറ്റര്‍ ദൂരത്തിനുള്ള പ്രതിമാസ സീസണ്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഏകദേശം 600 രൂപയായിരിക്കും.  എ.സി ക്ലാസില്‍ അഞ്ചു കിലോമീറ്റര്‍ വരെയുള്ള ഒറ്റത്തവണ യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് 10 രൂപയും പ്രതിമാസ ടിക്കറ്റുകളുടെ വില ഏകദേശം 200 രൂപയും ആയിരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

0 comments: