2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ​സൂപ്പര്‍ വൈസര്‍, എയര്‍ ആന്‍ഡ് റെസ്ക്യൂ ഓപറേറ്റര്‍ : 28 ഒഴിവുകള്‍

കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 

സൂപ്പര്‍വൈസര്‍-എ.ആര്‍.എഫ്.എഫ്-

ഒഴിവുകള്‍ 

3

യോഗ്യത 

 • ഭാരത പൗരനായിരിക്കണം
 • പ്ലസ്ടു വിജയിച്ചിരിക്കണം.
 • ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തില്‍നിന്നുള്ള 'B.T.C' പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി /ബി.എല്‍.എസ് നല്‍കിയിട്ടുള്ള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, സി.പി.ആര്‍ ട്രെയിന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 
 • ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ അഭിലഷണീയം. 
 • എയര്‍പോര്‍ട്ട് ഫയര്‍ സര്‍വിസസില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. 
 • ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടാവണം. ഉയരം 167 സെ.മീ.. നെഞ്ചളവ് 81-86 സെ.മീറ്റര്‍. ഭാരം 55 കിലോഗ്രാം. നല്ല കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. ​​

പ്രായപരിധി 

1.2.2022ല്‍ 45 വയസ്സ്. ഉയര്‍ന്ന യോഗ്യതകളും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും വിമുക്തഭടന്മാര്‍ക്കും മറ്റും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

പ്രതിമാസ ശമ്പളം 

 42,000 രൂപ.

ഫയര്‍ ആന്‍ഡ് റെസ്ക്യു ഓപറേറ്റര്‍ (FRO)/FRO ഗ്രേഡ് I

ഒഴിവുകള്‍ 

25. 

യോഗ്യത

 • പ്ലസ്ടു വിജയിച്ചിരിക്കണം.
 • ഭാരത പൗരനായിരിക്കണം
 • ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തില്‍നിന്നുള്ള 'B.T.C' പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി /ബി.എല്‍.എസ് നല്‍കിയിട്ടുള്ള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, സി.പി.ആര്‍ ട്രെയിന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 
 • ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ അഭിലഷണീയം. 
 • എയര്‍പോര്‍ട്ട് ഫയര്‍ സര്‍വിസസില്‍  0-6 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. 
 • ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടാവണം. ഉയരം 167 സെ.മീ.. നെഞ്ചളവ് 81-86 സെ.മീറ്റര്‍. ഭാരം 55 കിലോഗ്രാം. നല്ല കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. ​​

  പ്രായപരിധി 

40 വയസ്സ്​ .

​​പ്രതിമാസ ശമ്പളം 

25,000/28,000 രൂപ.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

വിജ്ഞാപനം www.kannurairport.aero/careersല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച്‌ രണ്ട് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം.ചുരുക്കപ്പട്ടിക തയാറാക്കി ടെസ്റ്റ്/ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. സംശയനിവാരണത്തിന് kialrecruitment2019@gmail.com എന്ന ​ഇ-മെയിലില്‍ ബന്ധപ്പെടാം.

0 comments: