സിബിഎസ്ഇ 10, 12 പരീക്ഷ: ഹർജി നാളെ സുപ്രീം കോടതിയിൽ
സിബിഎസ്ഇ (CBSE) 10, 12 പരീക്ഷ സംബന്ധിച്ചുള്ള ഹർജി നാളെ പരിഗണിക്കും. പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജിയാണ് സുപ്രീം കോടതി നാളെ പരിഗണിക്കുന്നത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ഹർജിയിൽ പറയുന്നു.
സിമാറ്റ്, ജിപാറ്റ് പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം മാർച്ച് 17 വരെ
നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) നടത്തുന്ന രണ്ടു വ്യത്യസ്ത പ്രവേശനപരീക്ഷകൾക്കു മാർച്ച് 17 വരെ റജിസ്റ്റർ ചെയ്യാം. മാനേജ്മെന്റ് പ്രോഗ്രാമുകളിലെ സിലക്‌ഷനു ‘സിമാറ്റും’ എംഫാം സിലക്‌ഷനു ‘ജിപാറ്റും’. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.എഐസിടിഇ അഫിലിയേഷനുള്ളതടക്കമുള്ള ബിസിനസ് സ്കൂളുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിനു സിമാറ്റ്–സ്കോർ സഹായകമാണ്. റജിസ്ട്രേഷന് https://cmat.nta.nic.in.
പുതുച്ചേരി ജിപ്മെറിൽ ബിഎസ്‌സി; പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ.
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ വിദ്യാലയമായ പുതുച്ചേരി ജിപ്മെറിൽ വിവിധ വിശേഷവിഷയങ്ങളിലെ ബിഎസ്‌സി പ്രവേശനത്തിന് മാർച്ച് 14ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: www.jipmer.edu.in
അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന്‍
ഏവിയേഷന്‍ മേഖലയില്‍ മികച്ച പഠനം ഉറപ്പു നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്. ഏറ്റവും മികച്ച പ്ലേസ്‌മെന്റ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന അതിനൂതന വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ബ്ലൂവിങ്‌സിനെ അവാര്‍ഡിനായി പരിഗണിച്ചത്.
കെ-ടെറ്റ് പരീക്ഷ: അപേക്ഷയില്‍ ഫോട്ടോ ഉള്‍പ്പെടുത്താന്‍ അവസരം
കെ-ടെറ്റ് 2022 ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരില്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് 21 ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ കാന്റിഡേറ്റ് ലോഗിനില്‍ തിരുത്താം.അപേക്ഷ സമര്‍പ്പിച്ച എല്ലാവരും ആപ്ലിക്കേഷന്‍ നമ്ബറും ആപ്ലിക്കേഷന്‍ ഐ.ഡിയും നല്‍കി ഓണ്‍ലൈനായി ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ആപ്ലിക്കേഷന്‍ എഡിറ്റ് എന്ന ലിങ്കിലൂടെ പരിശോധിക്കണം. ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനൊപ്പം അപേക്ഷയില്‍ നല്‍കിയിട്ടുള്ള പേര്, ഭാഷ, ഓപ്ഷണല്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ ജില്ല, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, മൊബൈല്‍ നമ്ബര്‍ എന്നിവയും തിരുത്താം.
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ, എം.കോം, ബി.എസ്.സി.നഴ്സിങ്, എം.ബി.ബി.എസ്, ബി.ടെക് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു എന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലാപ്ടോപ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ അയക്കേണ്ട വിലാസം: പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് – 695541. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭ ധനസഹായ പദ്ധതി
മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ പരിശീലിക്കാൻ അവസരം
ഡെറാഡൂണിലെ ‘രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളജി’ൽ രാജ്യരക്ഷാ പ്രവർത്തനത്തിനുള്ള വിശേഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പെൺകുട്ടികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ് : http://rimc.gov.in പ്രവേശനസമയമായ 2023 ജനുവരി 1ന് ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് ജയിക്കുകയോ വേണം. പ്രായം പതിനൊന്നരയ്‌ക്കും പതിമൂന്നിനും ഇടയിൽ. പ്രായപരിധിയിൽ ആർക്കും ഇളവില്ല. എട്ടു മുതൽ 12 വരെ പഠിക്കാം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.മലയാളം (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന ബി.ആര്‍ക്ക്. (2013 സ്‌കീം) കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (സ്‌പെഷ്യല്‍) എല്‍.എല്‍.ബി. ഡിഗ്രി, സെപ്റ്റംബര്‍ 2021, മാര്‍ച്ച് 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി (സ്‌പെഷ്യല്‍) എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല ജനുവരി 17, 18 തീയതികളില്‍ തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 24, 25 തീയതികളില്‍ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോവിഡ് കാരണം മാറ്റിവച്ച വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 24, 25 തീയതികളില്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജില്‍ വച്ചും മാര്‍ച്ച് 2, 3 തീയതികളില്‍ അമ്പലത്തറ നാഷണല്‍ കോളേജ്, കൊല്ലം എസ്.എന്‍.വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
റിസര്‍ച്ച് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം
കേരളസര്‍വകലാശാല എത്തിക്‌സ് കമ്മിറ്റിയുടെ ഒരു യോഗം 2022 മാര്‍ച്ച് 2 ന് 11 മണിക്ക് സര്‍വകലാശാല സെനറ്റ് ഹൗസ് ക്യാമ്പസില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത കമ്മിറ്റിയുടെ പരിഗണക്ക് സമര്‍പ്പിക്കാനുളള റിസര്‍ച്ച് പ്രൊപ്പോസലുകള്‍ 2022 ഫെബ്രുവരി 24 ന് മുന്‍പായി അര.ഋ.ഢക വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2386273 എന്ന നമ്പറിലോ, ace6@ keralauniversity.ac.in എന്ന ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടുക.
എംജി സർവകലാശാല
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം) (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കേളേജുകൾ) പരീക്ഷകൾ മാർച്ച് എട്ട് മുതൽ. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം. / എം.എ. / എം.സി.ജെ. / എം.എസ്.ഡബ്ല്യു. / എം.റ്റി.എ. / എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ മാർച്ച് 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി – സീപാസ് കോഴ്‌സ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എഡ്. – ദ്വിവത്സരം, (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം – എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012 – 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം..
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ.- എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
2021 ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ എം.എസ്.സി – മെഡിക്കൽ അനാട്ടമി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
കാലിക്കറ്റ് സർവകലാശാല
മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ – സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ എന്നിവയില്‍ നല്‍കുന്ന 15 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പഠനവകുപ്പുമായി ബന്ധപ്പെടുക. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത, ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യു.ജി.സി. നെറ്റ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ അറബിക്, ജനറല്‍ പേപ്പര്‍ വിഷയത്തില്‍ യു.ജി.സി. നെറ്റ് പരിശീലനം നല്‍കുന്നു. 26-ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍ 8943539439, 7736418428
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. 10-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസട്രേഷന്‍ – പരീക്ഷാ ഫീസുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. ഹിസ്റ്ററി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. അവസാന വര്‍ഷ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ -അസൈൻമെന്റ് ഫീസ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശന ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2020 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റുകൾക്കുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ, School of Distance Education – Course Fee എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.
ഹാൾടിക്കറ്റ്
24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും 22.02.2022 ന് രാവിലെ 11 മണി മുതൽ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിബിഎ, ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05.03.2022 വരെ സ്വീകരിക്കും. വിദ്യാർത്ഥികൾ റിസൾട്ടിന്റെ കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. 2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.
0 comments: