2022, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

(FEBRUARY 18)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സാക്ഷരതാമിഷൻ കോഴ്‌സുകൾ; അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ് 2500 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. പ്രോസ്‌പെക്ട്‌സ്, അപേക്ഷ ഫോറം, ബാങ്ക് ചെലാൻ എന്നിവ www.literacymissionKerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 21ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 21ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടക്കും.പ്രവേശനം റാങ്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യം 11 മണിക്കു തന്നെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

സെലക്ഷൻ ട്രയൽസ് 24 മുതൽ

പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5,11 ക്ലാസുകളിലെ പ്രവേശനത്തിന് (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സെലക്ഷൻ ട്രയൽസ് നടത്തും.കൂടുതൽ വിവരങ്ങൾ സ്‌കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0471 2381601, 7012831236.

സിമാറ്റ് 2022 അപേക്ഷകൾ ക്ഷണിച്ചു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (CMAT) 2022ലെ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 17. cmat.nta.nic.in.എന്ന വെബ്സെെറ്റിലൂടെ അപേക്ഷിക്കാം. 

ട്യൂഷന്‍ ഫീസില്ല. പ്രതിമാസ ഫെലോഷിപ്പോടെ റോഹ്തക് ഐ.ഐ.എമ്മില്‍ ഗവേഷണം

റോഹ്തക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫുള്‍ടൈം പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.നാലുവര്‍ഷത്തെ പ്രോഗ്രാമാണ്. ട്യൂഷന്‍ ഫീസില്ല. പ്രതിമാസ ഫെലോഷിപ്പ്, കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവ ലഭിക്കും. അപേക്ഷ https://admission.iimrohtak.ac.in/dpm/ വഴി നല്‍കണം.

അൺ അക്കാദമി 'പ്രോഡിജി' ടെസ്റ്റ് ഫെബ്രുവരി 27 വരെ നീട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ അൺ അക്കാദമിയുടെ നാഷണൽ ഫെല്ലോഷിപ്പ് സ്കോളർഷിപ്പ് ടെസ്റ്റായ അൺ അക്കാദമി പ്രോഡിജി ഫെബ്രുവരി 27 വരെ നീട്ടി.ജനുവരി 23, 29 ഫെബ്രുവരി 6, 13 തീയതികളിലാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം നടത്തുന്ന മറ്റൊരു പരീക്ഷ ഫെബ്രുവരി 27 ന് നടക്കുമെന്നും ജെഇഇ, നീറ്റ് യുജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും  7 മുതല് 10 വരെയുള്ള വിദ്യാര്ത്ഥികൾക്കും  പരീക്ഷയില് പങ്കെടുക്കാമെന്നും അൺ അക്കാദമി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്  https://unacademy.com/scholarship/prodigy2022 എന്ന ലിങ്ക് സന്ദര്ശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി റെഗുലര്‍ (2019 അഡ്മിഷന്‍), ഇംപ്രൂവ്‌മെന്റ് (2018 അഡ്മിഷന്‍) സപ്ലിമെന്ററി (2017 & 2018 അഡ്മിഷന്‍), ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല കോവിഡ്-19 കാരണം മാറ്റിവച്ച എം.സി.എ. (2011 സ്‌കീം) ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്), എം.സി.എ. (2015 സ്‌കീം) രണ്ടാം സെമസ്റ്റര്‍ (സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.വി.എ. ആര്‍ട്ട്ഹിസ്റ്ററി പരീക്ഷകള്‍ ഫെബ്രുവരി 23 ലേക്കും പെയിന്റിംഗ് പരീക്ഷകള്‍ ഫെബ്രുവരി 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷകളുടെ ‘ഡെസര്‍ട്ടേഷന്‍’ സര്‍വകലാശാലയില്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവ് പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 14, 16, 18 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തുന്നതാണ്. പരീക്ഷാസമയം രാവിലെ 10 മണി. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷ മാറ്റി

ഫെബ്രുവരി 18 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷ ഫെബ്രുവരി 23 ലേക്ക് മാറ്റി.

അപേക്ഷാതീയതി

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സെമസ്റ്ററൊന്നിന് 30 രൂപ നിരക്കിൽ അപേക്ഷാഫോറത്തിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പ്രവേശന തീയതി നീട്ടി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ 2021-23 അധ്യയന വർഷത്തെ എം.എഫ്.എ. കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന തീയതി നീട്ടി. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി 23 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പെറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷാ ഫലം

2021 നവമ്പറിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും http://www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവ്വകലാശാല പരീക്ഷാ സ്റ്റോറിലും അപേക്ഷാ ഫോറം ലഭ്യമാണ്.

2020 നവമ്പറിൽ നടന്ന എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് ) മൂന്ന്, നാല് സെമസ്റ്റർ ( 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെൻററി / മേഴ്സി ചാൻസ്) എം.എ. ഇംഗ്ലീഷ് (കോളേജ് സ്റ്റഡി – അദാലത്ത് മേഴ്സി ചാൻസ് – 2018 )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 2015 മുതൽ അഡ്മിഷൻ നേടിയവർ നിശ്ചിത തീയതിക്കകം അപേഷ ഓൺലൈനായി സമർപ്പിക്കണം. 

2021 ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ ( 2019 അഡ്മിഷൻ – റഗുലർ , 2013 മുതൽ 2018 വരെയുള്ള അഡ്‌മിഷൻ – സപ്ലിമെൻററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് രണ്ട് വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. 

2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (ലോ ഫാക്കൽറ്റി, സി.എസ്.എസ്. 2019-2024 ബാച്ച് – റെഗുലർ, 2018-2023 ബാച്ച് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം

2021 ഡിസംബർ 11, 12 തീയതികളിൽ സി.എം.എസ്. കോളേജിൽ നടന്ന പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു.

 കാലിക്കറ്റ് സർവകലാശാല

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രം ശാസ്ത്ര, സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ക്കായി ‘ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് കോഴ്‌സ് ഡിസൈന്‍’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 9048356933, 9447247627

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 3-നും ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 25-നും തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഉറുദു ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 25-ന് തുടങ്ങും.

കോണ്‍ടാക്ട് ക്ലാസ്സുകള്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26 02 2022 ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം.



0 comments: