മൊബൈല്‍ നമ്പറില്‍ വരുന്ന ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വെബ്സൈറ്റില്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ലിങ്കില്‍ https://vahan.parivahan.gov.in ക്ലിക് ചെയ്താല്‍ മൊബൈല്‍നമ്പർ പരിവാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് അടിയന്തിരഘട്ടങ്ങളില്‍ ഉടമയ്ക്ക് പ്രയോജനകരമാണെന്ന് വയനാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
നിരവധി സൗകര്യങ്ങള്‍
💧ഉടമ അറിയാതെ കൃത്രിമ രേഖകള്‍ ഉപയോഗിച്ച് ഉടമസ്ഥതാവകാശം മാറ്റാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, ഉടമക്ക് മൊബൈല്‍ മെസേജ് വഴി അറിയിപ്പ് ലഭിക്കും.
💧വാഹനം പരിവാഹന്‍ സൈറ്റില്‍ ഉടമസ്ഥാവകാശം മാറ്റാതെ വില്‍ക്കുകയും വാങ്ങിയ വ്യക്തി ഉടമസ്ഥാവകാശം മാറ്റാതെ ഏതെങ്കിലും മോട്ടോര്‍ വാഹന നിയമലംഘനം നടത്തുകയുമാണെങ്കിലും ഉടമയ്ക്ക് നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
💧റോഡുകളില്‍ പലതരത്തിലുള്ള കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സ്ഥാപിച്ചിട്ടുള്ളതിനാല്‍ മോഷ്ടിക്കപ്പെട്ട വാഹനം ഇത്തരത്തിലുള്ള കാമറക്ക് മുന്നിലൂടെ ഓവര്‍ സ്പീഡിലോ മറ്റു കുറ്റകരമായ അവസ്ഥയിലോ സഞ്ചരിച്ചാല്‍ ഉടമക്ക് മെസേജ് ലഭിക്കും.
0 comments: