2022, മാർച്ച് 21, തിങ്കളാഴ്‌ച

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ പുരസ്‌കാരം

 


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാര പദ്ധതി വഴിയാണ് ധനസഹായം നല്‍കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഷയത്തിലും വിവിധ സര്‍വകലാശാലകളില്‍ നിന്ന് മികച്ച മാര്‍ക്ക് നേടുന്നവര്‍ക്കാണ് പുരസ്‌കത്തിന് അര്‍ഹതയുണ്ടാവുക. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ആയിരം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

0 comments: