എം.ബി.എ. പ്രവേശനത്തിന് ഐ.ഐ.എം. കാറ്റ്/സിമാറ്റ്/കെമാറ്റ് സ്‌കോര്‍ നിര്‍ബന്ധമാണ്. എം.ടെക്. പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21 വരെ നടത്താം.പിഴയോടെ ഏപ്രില്‍ 30 വരെയും. എം.ടെക്. പ്രവേശനത്തിന് ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകും റാങ്കിങ്. ഗേറ്റ് സ്‌കോര്‍ ഉള്ളവരുടെ അഭാവത്തില്‍മാത്രം ഗേറ്റ് ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഡി.എ.ടി.) സ്‌കോര്‍ അടിസ്ഥാനമാക്കി പരിഗണിക്കും.
പി.ഡി.എഫ്., പിഎച്ച്.ഡി., ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ഫോം, ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്/സ്‌കൂളില്‍നിന്നും ഏപ്രില്‍ 30 വരെ വാങ്ങാം. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: admissions.cusat.ac.in..
0 comments: