രാജ്യത്തെ ഏറ്റവും മികച്ച സേവിങ്ങ്സ് ഒപ്ഷന്‍ എന്ന രീതിയിലാണ് പോസ്റ്റോഫീസ് സേവിങ്ങ്സ് സ്കീമുകള്‍ ഉള്ളത്.സര്‍ക്കാര്‍ ഉറപ്പും സുതാര്യവുമായ സംവിധാനം കൂടിയാണിത്. നിരവധി പദ്ധതികളടങ്ങുന്ന പോസ്റ്റോഫീസ് സ്കീമുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ചില സുപ്രധാന മാറ്റങ്ങളാണ് വരാന്‍ പോവുന്നത്.
പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്‌എസ്), ടേം ഡെപ്പോസിറ്റുകള്‍ (ടിഡി) എന്നിവയുടെ വാര്‍ഷിക പലിശ അക്കൗണ്ട് ഉടമക്ക് എപ്രില്‍ മുതല്‍ പണമായി കയ്യില്‍ ലഭിക്കില്ല. പകരം പലിശ തുക ബാങ്ക്/ പോസ്റ്റോഫീസ് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.
നിക്ഷേപങ്ങളുടെ നിലവിലെ പ്രതിമാസ/ത്രൈമാസ/വാര്‍ഷിക പലിശയാണ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ സ്കീമുകളില്‍ അംഗങ്ങളായ ചിലര്‍ തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് ബാങ്കുകളുടെ കണ്ടെത്തല്‍. ഇവരുടെ പലിശ വിതരണം ചെയ്യുന്നതില്‍ ഇത് പ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശയെ പറ്റി കാര്യമായി അറിയില്ല. ഇവര്‍ പിന്‍വലിക്കാതെ അവശേഷിക്കുന്ന അവരുടെ നിക്ഷേപ പലിശക്ക് മാത്രമായും വേറെ പലിശ ലഭിക്കില്ല.
പ്രയോജനങ്ങള്‍
1.ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തടയുക, തട്ടിപ്പുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ഉദ്ദേശം. പോസ്റ്റോഫീസ് അക്കൗണ്ടുകളില്‍ നിന്ന് അക്കൗണ്ട് ഉടമകള്‍ നേരിട്ട് പണം പിന്‍വലിക്കുന്നില്ലെങ്കില്‍ അവരുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത പലിശയ്ക്ക് അധിക പലിശ ലഭിക്കും (നിര്‍ദ്ദേശങ്ങള്‍ ബാധകം)
2. പോസ്റ്റ് ഓഫീസില്‍ പോവാതെ തന്നെ ഡിജിറ്റില്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി പലിശ പിന്‍വലിക്കാവുന്നതാണ്.
3. സേവിങ്ങ്സ് അക്കൗണ്ടില്‍ നിന്നും തുക ഒട്ടോമാറ്റിക്കായി തുക റിക്കറിങ്ങ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്കോ അല്ലെങ്കില്‍ സേവിങ്ങ്സ് അക്കൗണ്ടിലേക്കോ ഒട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യാനും സംവിധാനമുണ്ട്
0 comments: