രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യുപിഐ ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ട്.ഗൂഗിള്‍ പേ ഉപയോഗിച്ച് ആളുകള്‍ക്ക് പരസ്പരം പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ ആപ്പിലൂടെ പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയും. പരിചയമില്ലാത്ത ആളുകള്‍ക്ക്‌പോലും നിങ്ങളുടെ ഫോണ്‍ നമ്പർ അറിയാമെങ്കില്‍ ഗൂഗിള്‍ പേ വഴി നിങ്ങളെ ബന്ധപ്പെടാന്‍ കഴിയും. പരിചയമില്ലാത്തവര്‍ ഗൂഗിള്‍ പേ വഴി പണം അഭ്യര്‍ഥിക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും ഇടയ്ക്ക് സംഭവിക്കുന്ന കാര്യമാണ്. ഇത്തരക്കാരെ ബ്ലോക്ക് ചെയ്യാനും ഗൂഗിള്‍ പേയില്‍ ഓപ്ഷനുണ്ട്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ ആളുകളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുള്ള ആര്‍ക്കും എളുപ്പത്തില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പേയ്മെന്റുകള്‍ നടത്താന്‍, തുക എന്റര്‍ ചെയ്ത് പേ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി. സ്വീകര്‍ത്താവ് ഗൂഗിള്‍ പേ ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. നിലവില്‍ യാതൊരു ഫീസും ഈടാക്കാതെയാണ് ഗൂഗിള്‍ പേയുടെ സര്‍വീസ്. ഗൂഗിള്‍ പേയില്‍ ഒരാളെ ബ്ലോക്ക് ചെയ്താല്‍ ആ ആപ്പില്‍ മാത്രമല്ല അയാള്‍ ബ്ലോക്ക് ചെയ്യപ്പെടുക. ഫോട്ടോസ്, ഹാങ്‌ഔട്ട്‌സ് പോലെയുള്ള മറ്റു ഗൂഗിള്‍ ആപ്പുകളില്‍ നിന്നും അയാള്‍ ബ്ലോക്ക് ആകും. ഗൂഗിള്‍ പേയില്‍ ബ്ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമുള്ള പ്രോസസ് കൂടിയാണ്.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ പേ ബ്ലോക്ക് ചെയ്യാന്‍ ആദ്യം നിങ്ങളുടെ ഡിവൈസില്‍ ഗൂഗിള്‍ പേ ആപ്പ് തുറക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ റിവീല്‍ ചെയ്യുന്നതിന് സ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സൈ്വപ്പ് ചെയ്യുക. തുടര്‍ന്ന് ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കോണ്‍ടാക്ടില്‍ ടാപ്പ് ചെയ്യുക. അടുത്തതായി, ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് മോര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക (ഹാംബര്‍ഗര്‍ മെനു). ലിസ്റ്റ് ഓഫ് ആള്‍ട്ടര്‍ണേറ്റീവ്‌സില്‍ നിന്നും ബ്ലോക്ക് ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ സെലക്‌ട് ചെയ്ത അക്കൗണ്ട് ബ്ലോക്ക് ആകും.
ആളുകളെ എപ്പോള്‍ വേണമെങ്കിലും ഗൂഗിള്‍ പേയില്‍ നിന്നും ബ്ലോക്ക് ചെയ്യാം. അതുപോലെ തന്നെ എപ്പോഴെങ്കിലും ബ്ലോക്ക് ചെയ്ത ആളുകളെ എളുപ്പം അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. ഗൂഗിള്‍ പേയില്‍ ഒരാളെ അണ്‍ബ്ലോക്ക് ചെയ്യുന്നതും ലളിതമായ പ്രോസസ് ആണ്. അണ്‍ബ്ലോക്ക് ചെയ്യാന്‍ ആദ്യം നിങ്ങളുടെ ഡിവൈസിലെ ഗൂഗിള്‍ പേ ആപ്പ് തുറക്കുക. സ്‌ക്രീനിന്റെ മുകളില്‍ വലത് കോണില്‍ കാണാന്‍ കഴിയുന്ന പ്രൊഫൈല്‍ ഫോട്ടോയില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് 'സെറ്റിങ്‌സ്' ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. ശേഷം' പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. തുടര്‍ന്ന് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് ' ബ്ലോക്ക്ഡ് ഇന്‍ഡിവിജ്യുല്‍സ്'ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. പട്ടികയിലെ ഏറ്റവും അവസാന ഓപ്ഷന്‍ ആയിരിക്കും ഇത്. വ്യക്തിയുടെ അടുത്തായി, 'അണ്‍ബ്ലോക്ക്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഐഫോണിലെ ഗൂഗിള്‍ പേ ആപ്പില്‍ നിന്നും ആരെയെങ്കിലും ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം നിങ്ങളുടെ ഐഫോണില്‍ ഗൂഗിള്‍ പേ ആപ്പ് തുറക്കുക. തുടര്‍ന്ന് കോണ്‍ടാക്റ്റുകള്‍ ഡിസ്‌പ്ലെ ചെയ്യുന്നതിന് സ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സൈ്വപ്പ് ചെയ്യുക. അതിനുശേഷം, നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കോണ്‍ടാക്ടില്‍ ടാപ്പ് ചെയ്യണം. അടുത്തതായി, ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് മോര്‍ ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. ലിസ്റ്റ് ഓഫ് ആള്‍ട്ടര്‍ണേറ്റീവ്‌സില്‍ നിന്നും ബ്ലോക്ക് ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. പിന്നീട് അക്കൗണ്ട് ബ്ലോക്ക് ആകുന്നതായിരിക്കും.
0 comments: