2022, മാർച്ച് 15, ചൊവ്വാഴ്ച

(MARCH 15)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

കൈറ്റ്-വിക്ടേഴ്സില്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ മാർച്ച് 22 ന് പൂര്‍ത്തിയാകും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് മാർച്ച് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 22 നുമുമ്പ് സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി മാർച്ച് 23 മുതല്‍ മാത്രമേ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍ ഉണ്ടാകൂ. പുതിയ സമയ ക്രമത്തിലും കൈറ്റ്-വിക്ടേഴ്സില്‍ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നു മാസത്തോളം: വിദ്യാര്‍ഥികള്‍ ആശങ്കയില്‍.

ചരിത്രത്തിലാദ്യമായി സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നുമാസത്തോളം നീളുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പരീക്ഷ ടൈംടേബിളനുസരിച്ച് ഏപ്രില്‍ 27-ന് തുടങ്ങുന്ന പരീക്ഷയവസാനിക്കുന്നത് ജൂണ്‍ 15-ന്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണിത്. ഫലപ്രഖ്യാപനം ജൂലായിലേക്ക് നീളുന്നത് ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ആശങ്കയുമുണ്ട്.

നഴ്‌സുമാര്‍ക്ക് ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സുമായി വനിതാ വികസന കോര്‍പ്പറേഷന്‍

നാഷണല്‍ ഹെല്‍ത്ത് മിഷനിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നഴ്‌സുമാര്‍ക്ക് സഹായവുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. പരീക്ഷയ്ക്ക് മുന്നോടിയായി നടത്തുന്ന ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് പരിശീലനം നടത്തുക.16 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 94960 15051, 94960 15002, 0497- 2800572, 94960 15018 എന്ന നമ്പരുകളില്‍ വിളിക്കുകയോ www.kswdc.org, www.reach.org.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുക.

നാഷണല്‍ ലോ സ്‌കൂളില്‍ ത്രിവത്സര എല്‍എല്‍.ബി. (ഓണേഴ്‌സ്)

ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു.), ജൂലായില്‍ തുടങ്ങുന്ന ത്രിവത്സര എല്‍എല്‍.ബി. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.മാതൃകാചോദ്യങ്ങളും പ്രവേശനവിവരങ്ങളും അഡ്മിഷന്‍ പ്രോസസ് ലിങ്കില്‍ കിട്ടും. അപേക്ഷ admissions.nls.ac.in വഴി, മാര്‍ച്ച് 26 വരെ നല്‍കാം.

നിയമ, അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരം

അക്കൗണ്ടിങ്, ടാക്‌സ്, ലീഗല്‍ ആസ്പക്ട്‌സ് എന്നീ മേഖലകളിലെ അംഗങ്ങളുടെ പ്രൊഫഷണല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സ് നിയമം, അക്കൗണ്ടന്‍സി എന്നീ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ദസ്തര്‍ ഉപന്യാസ മത്സരത്തിന് അപേക്ഷിക്കാം. ആദ്യ മൂന്നുസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും.ഉപന്യാസമാതൃക സംബന്ധിച്ച വിശദാംശങ്ങള്‍ www.ctconline.org-ല്‍ ലഭിക്കും.

എം.ബി.ബി.എസ്., ബി.ഡി.എസ്.: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് മെമ്മോ പ്രിന്റൗട്ട്  എടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം ചൊവ്വാഴ്ച വൈകീട്ട് നാലു മുതല്‍ ലഭിക്കും. 

ഫലം പ്രസിദ്ധീകരിച്ചു

എൽ.എസ്.എസ്- യു.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനം

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിടിപി, ഫോട്ടോഷോപ്പ് എന്നീ സൗജന്യ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.


ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. ഹിസ്റ്ററി പ്രീവിയസ് ആന്റ് ഫൈനല്‍ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍/പോളിമര്‍ കെമിസ്ട്രി, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2022 മാര്‍ച്ച് 17 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 15 മുതല്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ മാര്‍ച്ച് 15 ന് അമ്പലത്തറ നാഷണല്‍ കോളേജില്‍ വച്ച് നടത്താനിരുന്ന ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 17 ലേക്ക് മാറ്റിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 25 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2015 സ്‌കീം, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം, റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 22 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 26 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 29 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി.എ./ബി.എസ്‌സി./ബി.കോം./ബി.എം.എസ്./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി C.sP.III (മൂന്ന്) സെക്ഷനില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാ ഏപ്രിൽ ഒന്ന് മുതൽ

മഹാത്മാ ഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഇതിലേയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ മാർച്ച് 21 വരെയും 525 രൂപ പിഴയോടെ മാർച്ച് 22നും 1050 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 23നും സമർപ്പിക്കാം. വിദ്യാർത്ഥികൾ പരീക്ഷാ ഫീസിനു പുറമെ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി – 210 രൂപ)സി.വി ക്യാമ്പ് ഫീസും അടയ്ക്കണം. 

പരീക്ഷാ ഫലം

2021 നവമ്പറിൽ നടന്ന ഒമ്പതാം സെമസ്റ്റർ  പഞ്ചവത്സര ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി (ഓണേഴ്സ് ) ( 2016 അഡ്മിഷൻ – റഗുലർ, 2013-2014, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് 26 വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും.  കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും  www. mgu.ac.in  എന്ന വെബ്സൈറ്റിൽ  ലഭിക്കും. മാർക്ക് ലിസ്റ്റിന്റെയോ ഹാൾ ടിക്കറ്റിന്റെയോ  പകർപ്പും അപേക്ഷയോടൊപ്പം നൽകണം

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2017 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം. എൽ.എൽ ബി (ഓണേഴ്സ് ) – 2019 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. 

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2018 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. 

അഫിലിയേറ്റഡ് കോളേജു കളിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2020 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. 

0 comments: